വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ ചട്ടപ്പടി സമരത്തില്‍; ഓഫിസുകളുടെ പ്രവര്‍ത്തനം താളംതെറ്റി
കോഴിക്കോട്: പ്രമോഷന്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ ചട്ടപ്പടി സമരം തുടങ്ങി. നിലവില്‍ രണ്ടു ഫീല്‍ഡ് അസിസ്റ്റന്റുമാരാണ് വില്ലേജ് ഓഫിസുകളിലുള്ളത്.
ഇവരുടെ നിസഹകരണ സമരം വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. പ്രമോഷന്‍ ക്വാട്ട വര്‍ധിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
സീനിയറായ 50 ശതമാനം ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ക്ക് എല്‍.ഡി ക്ലര്‍ക്കിനു സമാനമായ ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ് തസ്തിക സൃഷ്ടിച്ച് പ്രമോഷന്‍ നല്‍കുമെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കഴിഞ്ഞ ഏപ്രിലില്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും ധനവകുപ്പിന്റെ എതിര്‍പ്പുമൂലം ഇതു നടപ്പായിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു വില്ലേജ്മാന്‍ തസ്തിക പുനര്‍നാമകരണം ചെയ്ത് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ആക്കുകയും അവര്‍ക്ക് നികുതി സ്വീകരിക്കാനുള്ള അധികാരം നല്‍കുകയും ചെയ്തിരുന്നു. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരുടെ പ്രമോഷന്‍ കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണെന്നും ജീവനക്കാരെ കബളിപ്പിക്കുന്ന സമീപനമാണു ഭരണാനുകൂല സര്‍വിസ് സംഘടനകള്‍ സ്വീകരിക്കുന്നതെന്നും കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ. പ്രദീപന്‍, സെക്രട്ടറി ശശികുമാര്‍ കാവാട്ട് എന്നിവര്‍ പറഞ്ഞു.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ വി.എഫ്.എമാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."