അജ്ഞാതരെ കണ്ടതായി വനം ജീവനക്കാര്‍; മാവോവാദി പ്രവര്‍ത്തകരെന്ന് സംശയം
കരുളായി: മൂത്തേടം പൂളക്കപ്പാറ വനം ഒപിക്ക് സമീപം അജ്ഞാതരെ കണ്ട@തായി വനം ജീവനക്കാര്‍ പറഞ്ഞു. മാവോയിറ്റുകളെന്ന് സംശയം. വ്യാഴാഴ്ച രാത്രി 12ഓടെ വനം വാച്ചര്‍മാരാണ് ഒപിക്കു സമീപത്തുകൂടി നടന്നു നീങ്ങുന്ന നാംലംഗ സംഘത്തെ കണ്ടണ്ടത്. കരുളായി വനത്തില്‍ കാട്ടുതീയണച്ച് ഒ.പിയില്‍ കിടക്കാനായി വരുമ്പോഴാണ് ഇവരേ കണ്ടണ്ടത്. നാലുപേരുടെയും തോളില്‍ ബാഗുകളു@ായിരുന്നു. പാന്റാണ് ധരിച്ചിരുന്നത്. എന്നാല്‍ കൈയില്‍ ആയുധങ്ങള്‍ ക@ണ്ടില്ലെന്നും വനം ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് വനപാലകരെ വിവരമറിയിച്ചു. വനപാലകര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലിസും തണ്ട@ര്‍ബോള്‍ട്ടും സ്ഥലത്തെത്തി വനത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെ@ത്താനായില്ല.
ചൊവ്വാഴ്ച രാവിലെയോടെയാണ് തെരച്ചില്‍ അവസാനിപ്പിച്ചത്. പൊലിസിന്റെ വെടിവെപ്പില്‍ മാവോവാദികള്‍ മരണമടഞ്ഞത് ഈ സ്ഥലത്ത് നിന്നും കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്നാണ്. കൂടാതെ മാവോവാദി പ്രവര്‍ത്തകര്‍ അയ്യപ്പനെ നാട്ടുക്കാര്‍ പിടിക്കൂടിയതും ഈ ഭാഗത്ത് നിന്നായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."