ഭരണഘടന സംരക്ഷിക്കാന്‍ അധ്യാപകര്‍ മുന്നിട്ടിറങ്ങണം: യു. വാസുകി
ആലപ്പുഴ: ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ രാജ്യ സ്‌നേഹികളായ എല്ലാ ജനവിഭാഗങ്ങളും അണിനിരക്കണമെന്നും അതിന് അധ്യാപകര്‍ നേതൃത്വം നല്‍കണമെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് യു. വാസുകി അഭിപ്രായപ്പെട്ടു.
ആലപ്പുഴയില്‍ കെ.എസ്.ടി.എ 29-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
വിദ്യാഭ്യാസരംഗത്തെ കേന്ദ്ര ഇടപെടല്‍ രാജ്യത്തെ പൗരാണിക കാലത്തേക്കാണ് നയിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി വിദ്യാഭ്യാസ മേഖലയില്‍ അശാസ്ത്രീയത വളര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. രണ്ടാം മോദിഭരണത്തില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി വളര്‍ന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയുടെ തോത് ഭീമമായി വര്‍ധിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീര്‍ വിഷയത്തില്‍ അതീവ ഗൗരവമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികള്‍ ഭരണഘടനയെ തകര്‍ക്കാനൊരുങ്ങുകയാണ്.
പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് കേരള സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് രാജ്യത്തിന് മാതൃകയാണെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."