ഡാമുകളിലടക്കം സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കും: എം.എം മണി
മലപ്പുറം: സംസ്ഥാനത്ത് കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദനം ലക്ഷ്യമിട്ട് ഡാമുകളിലടക്കം സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ജില്ലയിലെ വൈദ്യുതി സംബന്ധമായ പരാതികള്‍ കേള്‍ക്കുന്നതിനും സമയബന്ധിതമായി പരിഹാരം കാണുന്നതിനുമായി മലപ്പുറം ടൗണ്‍ ഹാളില്‍ ഒരുക്കിയ ജനകീയ വൈദ്യുതി അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജല വൈദ്യുത നിലയങ്ങളുടേയും താപ നിലയങ്ങളുടേയും ശേഷി വര്‍ധിപ്പികുന്നതിന് പരിമിതികള്‍ ഏറെയാണ്. ബാണാസുര സാഗര്‍ അണക്കെട്ടില്‍ സ്ഥാപിച്ചതുപോലെ ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന സോളാര്‍ നിലയങ്ങളാണ് ലക്ഷ്യമാക്കുന്നത്. ഇതിനായി ഇടുക്കി ഡാമിലടക്കം സാധ്യതാ പഠനങ്ങള്‍ നടക്കുകയാണ്.
പാലക്കാടും ഇടുക്കിയിലും സ്ഥാപിച്ച് വിജയം കണ്ട കാറ്റാടി യന്ത്രങ്ങള്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മാലിന്യങ്ങളില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
ഇതോടൊപ്പം നിലവിലെ ജല വൈദ്യുതി പദ്ധതികള്‍ ശക്തിപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ട് കുമെന്നും മന്ത്രിപറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."