കൈവിട്ടു ഇന്ത്യക്ക് 22 റണ്‍സിന്റെ തോല്‍വി പരമ്പര ന്യൂസിലന്‍ഡിന്
ഓക്ക്‌ലാന്‍ഡ്: ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റിന് ശേഷം ഇന്ത്യക്ക് ആദ്യമായി ഏകദിന പരമ്പര നഷ്ടം. ഇന്നലെ ന്യൂസിലന്‍ഡിനോട് 22 റണ്‍സിന്റെ തോല്‍വി വഴങ്ങിയതോടെയാണ് ഇന്ത്യക്ക് പരമ്പര നഷ്ടമായത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 48.3 ഓവറില്‍ 251 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. രവീന്ദ്ര ജഡേജ (55), ശ്രേയസ് അയ്യര്‍ (52), നവദീപ് സെയ്‌നി (45) എന്നിവര്‍ മാത്രമേ ഇന്ത്യന്‍ നിരയില്‍ പൊരുതി നോക്കിയുള്ളൂ. 73 പന്തില്‍ രണ്ട@ു ബൗ@ണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ജഡേജയുടെ ഇന്നിങ്‌സ്. ശ്രേയസ് 57 പന്തില്‍ ഏഴു ബൗണ്ട@റികളും ഒരു സിക്‌സറുമടക്കമാണ് 52 റണ്‍സെടുത്തത്. സെയ്‌നി 49 പന്തില്‍ അഞ്ചു ബൗ@ണ്ടറികളും രണ്ട@ു സിക്‌സറും നേടി. എട്ടാം വിക്കറ്റില്‍ ജഡേജ സെയ്‌നി സഖ്യം 76 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടു@ണ്ടാക്കിയെങ്കിലും സെയ്‌നി പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. ന്യൂസിലാന്‍ഡിനായി ഹാമിഷ് ബെന്നറ്റ്, ടിം സോത്തി, അരങ്ങേറ്റക്കാരന്‍ കൈല്‍ ജാമിസണ്‍, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം എന്നിവര്‍ രണ്ട@ു വിക്കറ്റ് വീതമെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കിവീസ് എട്ടു വിക്കറ്റിന് 273 റണ്‍സെടുത്തു. മാര്‍ട്ടിന്‍ ഗുപ്റ്റിലും (79) റോസ് ടെയ്‌ലറുമാണ് (73*) കിവീസിന്റെ പ്രധാന സ്‌കോറര്‍മാര്‍. ഒരു ഘട്ടത്തില്‍ എട്ടിന് 197 റണ്‍സെന്ന നിലയില്‍ പതറിയ കിവീസിനെ അപരാജിതമായ ഒമ്പതാം വിക്കറ്റില്‍ ടെയ്‌ലറും അരങ്ങേറ്റക്കാരന്‍ കൈല്‍ ജാമിസണും ചേര്‍ന്നു കരകയറ്റുകയായിരുന്നു. 51 പന്തില്‍ 76 റണ്‍സാണ് ഈ സഖ്യം അടിച്ചെടുത്തത്. 25 റണ്‍സുമായി ജാമിസണ്‍ ടെയ്‌ലര്‍ക്കൊപ്പം പുറത്താവാതെ നിന്നു.
ഒരു ഘട്ടത്തില്‍ 300ന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്ന് കരുതിയ കിവീസിനെ ഇന്ത്യ പിടിച്ചുനിര്‍ത്തുകയായിരുന്നു. 56 റണ്‍സിനിടെ ഏഴു വിക്കറ്റുകളാണ് ഇന്ത്യ കൊയ്തത്. 79 പന്തില്‍ എട്ടു ബൗ@ണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് ഗുപ്റ്റില്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. ടെയ്‌ലര്‍ 74 പന്തില്‍ ആറു ബൗണ്ട@റികളും ര@ണ്ടു സിക്‌സറും നേടി. ഹെന്റി നിക്കോള്‍സ് (41), ടോം ബ്രെന്‍ഡല്‍ (22) എന്നിവരാണ് ര@ണ്ടക്കം കടന്ന മറ്റുള്ളവര്‍. ഒന്നിന് 142 റണ്‍സെന്ന നിലയില്‍ നിന്നാണ് കിവീസ് എട്ടിന് 197 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയത്. മൂന്നു വിക്കറ്റെടുത്ത ചഹലാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. ശര്‍ദുല്‍ താക്കൂറിനു ര@ണ്ടു വിക്കറ്റ് ലഭിച്ചു. ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ കളിച്ച ടീമില്‍ ര@ണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. പേസര്‍ മുഹമ്മദ് ഷമി, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ക്കു പകരം നവദീപ് സെയ്‌നിയും യുസ്‌വേന്ദ്ര ചഹലും പ്ലെയിങ് ഇലവനിലെത്തി. മറുഭാഗത്തു ന്യൂസിലാന്‍ഡ് ടീമിലും ര@ണ്ടു മാറ്റങ്ങളുണ്ട@ായിരുന്നു. മിച്ചെല്‍ സാന്റ്‌നര്‍, ഇഷ് സോധി എന്നിവര്‍ക്കു പകരം മാര്‍ക്ക് ചാപ്പ്മാനും കൈല്‍ ജാമിസണും കളിച്ചു. പരമ്പരയിലെ മൂന്നാം ഏകദിനം ചൊവ്വാഴ്ച നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."