ജോര്‍ദാന്‍ വഴിയുള്ള ഫലസ്തീന്‍ പച്ചക്കറി കയറ്റുമതി തടഞ്ഞ് ഇസ്‌റാഈല്‍
തെല്‍ അവീവ്: ജോര്‍ദാന്‍ വഴിയുള്ള ഫലസ്തീന്‍ പച്ചക്കറി കയറ്റുമതിക്ക് തടഞ്ഞ് ഇസ്‌റാഈല്‍ സേന. യു.എസിന്റെ പുതിയ മിഡില്‍ഈസ്റ്റ് പദ്ധതിയെച്ചൊല്ലി ഫലസ്തീനില്‍ പുതിയ പ്രക്ഷോഭം നടക്കുമെന്ന സൂചനയെത്തുടര്‍ന്നാണ് നടപടി.
ഇതിനു തടയിടാനാണ് ഫലസ്തീന്റെ പച്ചക്കറി കയറ്റുമതി ഇസ്‌റാഈല്‍ തടഞ്ഞിരിക്കുന്നത്.
വെസ്റ്റ്ബാങ്കില്‍ നിന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കുള്ള ഏക മാര്‍ഗമാണ് ഇതോടെ അടഞ്ഞത്.
ഫലസ്തീന്‍ കയറ്റുമതിക്കായി അതിര്‍ത്തിയില്‍ എത്തിച്ച പച്ചക്കറികള്‍ ഇസ്‌റാഈല്‍ ചെക്ക്‌പോയിന്റുകളില്‍ തടഞ്ഞു.
കഴിഞ്ഞവര്‍ഷം ഇസ്‌റാഈലിലേക്ക് 88 മില്യണ്‍ ഡോളറിന്റെ പച്ചക്കറി കയറ്റുമതി ചെയ്തുവെന്ന് ഫലസ്തീന്‍ കാര്‍ഷിക മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വെസ്റ്റ്ബാങ്കില്‍ ഉല്‍പാദിപ്പിക്കുന്നതിന്റെ 68 ശതമാനം വരും ഇത്. എന്നാല്‍ ഞായറാഴ്ച മുതല്‍ ഈ ചരക്കുനീക്കം ഇസ്‌റാഈല്‍ തടഞ്ഞിരിക്കുകയാണെന്ന് ഫലസ്തീന്‍ കൃഷിമന്ത്രി റിയാല്‍ അല്‍ അത്താരി പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഫലസ്തീന്‍- ഇസ്‌റാഈല്‍ വ്യാപാര സംഘര്‍ഷത്തിന് തുടക്കംകുറിച്ചത്. ഇസ്‌റാഈലില്‍ നിന്ന് ബീഫ് ഇറക്കുമതി ചെയ്യുന്നത് നിര്‍ത്താന്‍ ഫലസ്തീന്‍ തീരുമാനിച്ചിരുന്നു.
വിദേശങ്ങളില്‍ നിന്ന് ഇസ്‌റാഈലില്‍ എത്തിക്കുന്ന ബീഫാണ് ഫലസ്തീന്‍ ഇറക്കുമതി ചെയ്തിരുന്നത്. ഇങ്ങനെ മാസത്തില്‍ 1,20,000 കന്നുകളെ ഇറക്കുമതി ചെയ്തിരുന്നു. സെപ്റ്റംബര്‍ മുതല്‍ ഇവ വിദേശരാജ്യങ്ങളില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യാന്‍ ഫലസ്തീന്‍ തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."