തൊഴിലുറപ്പ് പദ്ധതി; 35 കിണറുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി
പുതുനഗരം: 35 കിണറുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് തൊഴിലുറപ്പ് പദ്ധതി മുന്നേറുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിലാണ് പുതുനഗരം പഞ്ചായത്തിലെ എട്ടുവാര്‍ഡുകളിലായി 35 കിണറുകള്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മിച്ചിട്ടുള്ളത്. പത്തു പേരടങ്ങുന്ന സംഘം തുടക്കത്തില്‍ കിണര്‍ നിര്‍മാണം ആരംഭിച്ചതില്‍ വന്‍വിജയം കൈവരിച്ചതോടെയാണ് സാധ്യമായ പ്രദേശങ്ങള്‍ പരിശോധന നടത്തി പൊതുകണര്‍ നിര്‍മാണത്തിന് മുന്‍തൂക്കം നല്‍കിയതെന്ന് തൊഴിലുറപ്പ് ഓവര്‍സിയര്‍ അബ്ദുല്‍സത്താര്‍ കൊല്ലങ്കോട് പറഞ്ഞു.
നിലവില്‍ ഇരുപതിലധികം കിണറുകള്‍ നിര്‍മാണത്തിനുള്ള സ്ഥലങ്ങള്‍ കണ്ടെത്തി തുടര്‍പണികള്‍ക്കുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. പഞ്ചായത്തില്‍ മണ്ണുപയോഗിച്ചുള്ള കോഴികൂടുകളുടെ നിര്‍മാണം 300 കടന്നതും തൊഴിലുറപ്പ് പദ്ധതിയില്‍ പുതുനഗരത്തിനൊ പൊന്‍തൂവലായിമാറി. പൂര്‍ണമായും മണ്ണ് ഉപയോഗിച്ചാണ് കോഴികൂടുകള്‍ നിര്‍മിച്ചിട്ടുള്ളത്. മരകഷ്ണങ്ങള്‍ ഉപയോഗിച്ച് മേല്‍ക്കൂരയില്‍ നിരത്തി അതിനു മുകളില്‍ കടലാസ് വിരിച്ചാണ് കളിമണ്ണിനെ കോണ്‍ക്രീറ്റ് രൂപത്തില്‍ പരത്തുന്നത്.3
5 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുന്ന കോഴിക്കൂട് നിര്‍മാണവും, 35 കിണര്‍ നിര്‍മാണത്തിലൂടെയും പുതുനഗരം പഞ്ചായത്തിന് ജില്ലയില്‍ മുന്നോട്ടു പുരോഗമിക്കുകയാണ്.
നിലവില്‍ 2015-16 വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍മികച്ച പ്രവര്‍ത്തനത്തിന് ജില്ലയിലെ മൂന്നാം സ്ഥാനം നേടിയതിനുള്ള മഹാത്മ പുരസ്‌കാരം പുതുനഗരം ഗ്രാമപഞ്ചായത്തിനാണ് ലഭിച്ചത്. തൊഴിലുറപ്പ് വകുപ്പ് പഞ്ചായത്തിനായി അനുവദിച്ച 1.19 കോടി രൂപയില്‍ 98 ശതമാനം തുകയും വിനിയോഗിച്ചതായി പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് കാസിം പറഞ്ഞു. 67,617 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച് 285 കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് 100 ദിന തൊഴിലുകള്‍ഉറപ്പുവരുത്തിയതായും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."