HOME
DETAILS

ചരിത്രഗിരി

  
backup
January 17 2019 | 19:01 PM

charithra1544234151511

 

#നിസാം കെ. അബ്ദുല്ല
കൃഷ്ണഗിരി (വയനാട്): പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്വപ്നം യാഥാര്‍ഥ്യമാക്കി കേരള ക്രിക്കറ്റ് ടീം നടന്നുകയറിയത് ചരിത്രത്തിലേക്ക്. രഞ്ജി ട്രോഫി ടൂര്‍ണമെന്റിന്റെ ചരിത്രത്തിലാദ്യമായി സെമിയില്‍ പ്രവേശിക്കുമ്പോള്‍ കേരളത്തിന് പറയാനുള്ളത് ഒത്തിണക്കത്തിന്റെയും കൂട്ടായ്മയുടെയും മികവില്‍ നേടിയ വിജയങ്ങളുടെ കഥമാത്രം.
ആദ്യ രണ്ട് മത്സരങ്ങളില്‍ പതറിയ ടീം ബംഗാളിനെതിരായ മത്സരം മുതല്‍ രണ്ട് വര്‍ഷത്തോളമായി രാവും പകലും ഊതിക്കാച്ചിയെടുത്ത തങ്ങളുടെ മികവുകള്‍ ഓരോന്നായി പുറത്തെടുക്കാന്‍ തുടങ്ങി. ഓരോ ദിവസത്തിലും ഓരോരോ താരങ്ങള്‍ തകര്‍ത്താടിയപ്പോള്‍ മത്സരങ്ങള്‍ കേരളത്തിന്റെ വരുതിയിലേക്കും നോക്കൗട്ട് ഘട്ടത്തിലേക്കും കൊണ്ടെത്തിച്ചു. അവസാന മത്സരത്തില്‍ ഹിമാചലിനെതിരേ മുന്‍നിര ബാറ്റ്‌സ്മാന്‍മാരും പേസര്‍മാരും തകര്‍ത്താടി വിജയം കൊയ്താണ് കൃഷ്ണഗിരിയിലേക്ക് ജീവന്‍മരണ പോരാട്ടത്തില്‍ ഗുജറാത്തിനെ നേരിടാനെത്തിയത്. ആദ്യ ഇന്നിങ്‌സില്‍ പേസിനെ തുണച്ച പിച്ചില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് താളം കണ്ടെത്താനാവാതെ വന്നപ്പോള്‍ ബേസില്‍ തമ്പി നേടിയ 37 റണ്‍സിന്റെ പിന്‍ബലത്തില്‍ കേരളം 185 റണ്ണെന്ന ഭേദപ്പെട്ട ടോട്ടലിലെത്തി. ഗുജറാത്ത് അനായാസം മറികടക്കുമെന്ന സ്‌കോറായിരുന്നു ഒന്നാമിന്നിങ്‌സിലേത്. എന്നാല്‍ കേരളത്തിന്റെ പേസ് ത്രയങ്ങള്‍ കൃഷ്ണഗിരിയില്‍ സംഹാര താണ്ഡവമാടിയപ്പോള്‍ ഗുജറാത്ത് 162ല്‍ തകര്‍ന്നടിഞ്ഞു.
രണ്ടാമിന്നിങ്‌സിലും ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. കോച്ചിന്റെ പരീക്ഷണത്തില്‍ വണ്‍ഡൗണായെത്തിയ സിജോമോനും ആറാമനായെത്തിയ ജലജ് സക്‌സേനയും ചെറുത്തുനില്‍പ് നടത്തി സ്‌കോര്‍ 171വരെയെത്തിച്ചു. രണ്ടാംദിനത്തില്‍ തന്നെ കേരളം പുറത്തായപ്പോള്‍ ഗുജറാത്തിന് മുന്നിലുണ്ടായിരുന്നത് മൂന്ന് ദിനങ്ങളും 10 വിക്കറ്റും.
വേണ്ടത് 194 റണ്ണും. എന്നാല്‍, മൂന്നാംദിനത്തിലും പേസര്‍മാര്‍ അസാമാന്യ മികവില്‍ പന്തെറിഞ്ഞ് കേരളത്തെ ചരിത്ര പ്രവേശനത്തിലേക്ക് കൈപിടിച്ച് നടത്തി. ബേസില്‍ തമ്പിയും സന്ദീപ് വാര്യറും ബൗളിങ്ങില്‍ തീപ്പാറും പേസുമായി കളംനിറഞ്ഞതോടെ ഗുജറാത്തുകാര്‍ക്ക് പ്രതിരോധിക്കാന്‍ സാധിച്ചില്ല. 31.3 ഓവറില്‍ ഗുജറാത്തിനെ 81 റണ്ണിനാണ് ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ചുരുട്ടിക്കൂട്ടിയത്. ഒപ്പം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ ഡയരക്ട് ത്രോയില്‍ പാര്‍ഥീവ് പട്ടേല്‍ റണ്ണൗട്ടായതും നിര്‍ണായകമായി. ഇതോടെ കേരളം മൂന്നാംദിനം തന്നെ ചരിത്രത്തിലേക്ക് നടന്നു കയറി.

സംഹാര താണ്ഡവമാടി പേസര്‍മാര്‍
ആദ്യ ഇന്നിങ്‌സിലേത് പോലെ തന്നെ രണ്ടാമിന്നിങ്‌സിലും കേരളത്തിനായി പന്തെടുത്തത് മൂന്നു പേസര്‍മാര്‍ മാത്രമാണ്. ഗുജറാത്ത് ഓപ്പണര്‍മാര്‍ പതിയെ താളം കണ്ടെത്താന്‍ ശ്രമിക്കുന്നു. അഞ്ച് ഓവറുകള്‍ പ്രതിരോധിച്ച് അവര്‍ നേടിയത് ഒന്‍പത് റണ്‍.
ആറാം ഓവര്‍ എറിയാനെത്തിയത് ബേസില്‍ തമ്പി. ആദ്യപന്തില്‍ തന്നെ ഗ്രൗണ്ടിനെയും കാണികളെയും ത്രിസിപ്പിച്ച് ബേസിലിന്റെ പന്ത് ചീറിപ്പാഞ്ഞത് കഥന്‍ പട്ടേലിന്റെ ഓഫ് സ്റ്റമ്പുമായി. ഓവറിലെ അവസാന പന്തിലും ബേസില്‍ ഗുജറാത്ത് ക്യാംപില്‍ അപകടം വിതച്ചു. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍മാരില്‍ മൂന്നാമനായ പാഞ്ചല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഇതോടെ ബേസിലിന്റെ ദിവസമാണെന്ന് കാണികള്‍ ഏറെക്കുറെ ഉറപ്പിച്ചു. അതിനിടെ സച്ചിന്‍ ബേബിയുടെ നേരിട്ടുള്ള ത്രോയില്‍ ഗുജറാത്ത് നായകന്‍ പാര്‍ഥീവും മടങ്ങി. അടുത്ത ഊഴം സന്ദീപ് വാര്യരുടേതായിരുന്നു. ഭട്ടിനെ സന്ദീപ് വിനൂപിന്റെ കൈകളിലെത്തിച്ചു. നാലിന് 18 എന്ന പരിതാപകരമായ അവസ്ഥയില്‍ നിന്ന് ഗുജറാത്ത് പതുക്കെ കരകയറാന്‍ ശ്രമം തുടങ്ങി. ഈ ചെറുത്തുനില്‍പ് 57 റണ്‍സ് വരെ നീണ്ടുനിന്നു. ബേസിലായിരുന്നു വീണ്ടും പ്രഹരമേല്‍പ്പിച്ചത്. ധ്രുവ് രാവലിനെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈകളിലെത്തിച്ചു.
തൊട്ടുപിന്നാലെ റൂഷ് കലാരിയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ബേസില്‍ ബൗളിങ്ങില്‍ തകര്‍ത്താടി. ഇതോടെ ആറിന് 59 എന്ന നിലയിലായി ഗുജറാത്ത്. പിന്നീടെത്തിയ അക്ഷര്‍ പട്ടേലിനെ സന്ദീപും നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. വിക്കറ്റിന് പിന്നില്‍ അതിമനോഹരമായ ഒരു ക്യാച്ചിലൂടെ അസ്ഹറുദ്ദീന്‍ അക്ഷറിനെയും പവലിയനിലേക്ക് മടക്കി. പിയൂഷ് ചൗളക്കും സന്ദീപിന്റെ പേസിന് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല. മിഡില്‍ സ്റ്റമ്പ് തകര്‍ന്ന് പിയൂഷും മടങ്ങി.
തൊട്ടുപിന്നാലെ ഗജയെ ബേസില്‍ വിനൂപിന്റെ കൈകളിലെത്തിച്ചു. അപ്പോഴെല്ലാം മൂന്നാമനായിറങ്ങിയ രാഹുല്‍ വി ഷാ മറുഭാഗത്ത് പിടികൊടുക്കാതെ നില്‍ക്കുകയായിരുന്നു. പത്താമന്‍ നഗ്വസ്വലയെ കൂട്ടുപിടിച്ച് ചെറുത്ത് നില്‍ക്കാന്‍ രാഹുല്‍ ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ 32ാം ഓവറിലെ മൂന്നാം പന്തില്‍ സന്ദീപിനെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച നഗ്വസ്വലയും പുറത്തായി. 12 ഓവറില്‍ 27 റണ്‍ വഴങ്ങി ബേസില്‍ അഞ്ച് വിക്കറ്റുകളും 13.3 ഓവറില്‍ 30 റണ്‍ വഴങ്ങി സന്ദീപ് നാല് വിക്കറ്റുകളും പിഴുതാണ് കേരളത്തെ ചരിത്ര നേട്ടത്തിലേക്ക് കൈപിടിച്ച് കയറ്റിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിഐ വാലറ്റ് പരിധി ഉയര്‍ത്തി: ഇനി ദിവസം പരമാവധി 5,000 രൂപയുടെ ഇടപാടുകളാണ് 

Tech
  •  7 days ago
No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  7 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  7 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  7 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  7 days ago
No Image

എലത്തൂരില്‍ വീണ്ടും ഇന്ധനച്ചോര്‍ച്ചയെന്ന് നാട്ടുകാര്‍; ഇന്ന് സംയുക്ത പരിശോധന

Kerala
  •  7 days ago
No Image

നായാടി മുതൽ നസ്രാണി വരെ; വർഗീയ  ചേരിതിരിവിന് വീണ്ടും വെള്ളാപ്പള്ളി

Kerala
  •  7 days ago
No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  7 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  7 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  7 days ago