യു.എസിലെ ഉന്നത പദവിയിലേക്ക് മൂന്ന് ഇന്ത്യന്‍-അമേരിക്കന്‍ വംശജര്‍
വാഷിങ്ടണ്‍: യു.എസ് ഭരണത്തിലെ സുപ്രധാനമായ പദവികളിലേക്ക് ഇന്ത്യന്‍ -അമേരിക്കന്‍ വംശജരെ നോമിനേറ്റ് ചെയ്തു. ആണവ വിദഗ്ധ ഉള്‍പ്പെടെ മൂന്നു പേരെയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ചത്. ഊര്‍ജ വിഭാഗം അസിസ്റ്റന്റ് സെക്രട്ടേറിയറ്റിലേക്ക് (ആണവോര്‍ജം) റിത ബര്‍നാവല്‍, പ്രൈവസി ആന്‍ഡ് സിവില്‍ ലിബര്‍ട്ടീസ് ഓവര്‍സൈറ്റ് ബോര്‍ഡിലേക്ക് ആദിത്യ ബാംസായി, ട്രഷറി അസിസ്റ്റന്റ് സെക്രട്ടേറിയറ്റിലേക്ക് ബിമല്‍ പട്ടേല്‍ എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്.
മൂന്നു പേരുടെയും നോമിനേഷന്‍ ബുധനാഴ്ച സെനറ്റിലേക്ക് അയച്ചു. യു.എസ് ഭരണത്തിന്റെ ഉന്നത പദവികളിലേക്ക് ഇന്ത്യന്‍ വംശജരെ നേരത്തെ ട്രംപ് നിയോഗിച്ചിരുന്നു. ഇന്ത്യന്‍ വംശജരായിരുന്ന യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലെ, ഡെപ്യൂട്ടി സെക്രട്ടറിയില്‍നിന്ന് രാജ് ഷാ എന്നിവര്‍ ഈയിടെ രാജിവച്ചിരുന്നു.
ഊര്‍ജ വിഭാഗം അസിസ്റ്റിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബര്‍നാവലിനെ നിയോഗിക്കുകയാണെങ്കില്‍ ആണവ ഗവേഷണം, വികസനം,ആണവ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിയന്ത്രണം ഉള്‍പ്പെടെയുള്ളവയുടെ ചുമതല അവര്‍ക്കായിരിക്കും.
സിവില്‍ നടപടികള്‍, ഫെഡറല്‍ കോടതി, ദേശീയ സുരക്ഷ, സൈബര്‍ ക്രൈം തുടങ്ങിയ വിഷയങ്ങളില്‍ അധ്യാപന, രചനകള്‍ നടത്തുന്നയാളാണ് ബംസായി. യു.എസ് സുപ്രിം കോടതി ജഡ്ജി അന്റോനിന്‍ സ്‌കാലിയയുടെ ക്ലാര്‍ക്കായി അദ്ദേഹം നേരത്തെ സേവനം ചെയ്തിട്ടുണ്ട്.
യു.എസ് ട്രഷറിയുടെ നിലവിലെ ഡെപ്യൂട്ടി അസിസ്റ്റിന്റ് സെക്രട്ടറിയാണ് പട്ടേല്‍. സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസറായും പട്ടേല്‍ ജോലി ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."