വിജിലന്‍സ് രൂപീകരണം നിയമപരമല്ലെന്ന ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: സംസ്ഥാനത്ത് വിജിലന്‍സ് രൂപീകരണം നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി അഴിമതിക്കേസില്‍ പ്രതികളായ രണ്ടു വില്ലേജ് ഓഫിസര്‍മാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് അധികാരമുണ്ടെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
പാറശാല സ്വദേശി കരുണാനിധി, മോഹനന്‍ എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്. പ്രത്യേക നിയമനിര്‍മാണത്തിലൂടെ അല്ല വിജിലന്‍സിന്റെ രൂപീകരണമെന്ന് കാണിച്ചാണ് ഹരജി.
എന്നാല്‍, നിയമസഭ പാസാക്കിയ നിയമപ്രകാരമാണ് പൊലിസ് ആക്ട് നിലവില്‍ വന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അതുപ്രകാരം നിയമിതരാവുന്ന ഉദ്യോഗസ്ഥരാണ് വിജിലന്‍സിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ക്ക് അന്വേഷണം നടത്താനും കേസെടുക്കാനും കുറ്റപത്രം നല്‍കാനും അധികാരമുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാട് എടുത്തു. ഈ വാദം അംഗീകരിച്ചാണ് ഹൈക്കോടതി പ്രതികളുടെ ഹരജി തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."