മേഖലാസമിതികളുടെ റിപ്പോര്‍ട്ടില്‍ നടപടി ഉറപ്പെന്ന് സുധീരന്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കാന്‍ രൂപീകരിച്ച മേഖലാ സമിതികള്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസില്‍ നടപടികളുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. നേരത്തെ വന്ന അന്വേഷണ സമിതികള്‍ സമര്‍പ്പിച്ച റിപ്പോര്ട്ടുകളിന്മേല് നടപടി എടുത്തിട്ടില്ലെന്ന വിമര്‍ശനമുണ്ട്. ഇത്തവണ അതു പരിഹരിക്കാനാണ് ശ്രമമെന്നും മേഖലാ സമിതി കണ്‍വീനര്‍മാരുമായുള്ള യോഗത്തിനു ശേഷം സുധീരന് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് നിഷ്പക്ഷവും നീതിയുക്തവുമായി അന്വേഷണം പൂര്‍ത്തിയാക്കി ജൂലൈ അഞ്ചിനു മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മേഖല സമിതികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേഖലാ സമിതികളുടെ രൂപീകരണം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. സമിതകളുടെ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറും. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്ത് ഇവിടെതന്നെ തീരുമാനമെടുക്കാനാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. തെരഞ്ഞെടുപ്പിലെ കനത്ത പരാജയവും അതേതുടര്ന്ന് പാര്‍ട്ടിയിലുയര്‍ന്ന പരാതികളും പരിശോധിക്കാന്‍ കണ്‍വീനര്‍ ഉള്‍പ്പെടെ മൂന്ന് അംഗങ്ങളുള്ള നാല് മേഖലാ സമിതികള്‍ക്ക് കെ.പി.സി.സി എക്സിക്യൂട്ടീവ് രൂപംനല്കരിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."