HOME
DETAILS

കാരിബാഗുകള്‍ക്ക് ബദലായി സൗജന്യ കുട്ടിസഞ്ചികളുമായി മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക്

  
backup
January 17 2019 | 21:01 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%ac%e0%b4%be%e0%b4%97%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ac%e0%b4%a6%e0%b4%b2%e0%b4%be%e0%b4%af%e0%b4%bf

മണ്ണാര്‍ക്കാട് : പ്രകൃതിയോട് ഒരുവിധത്തിലും ഇണങ്ങാത്തതും ഇഴുകി ചേരാത്തതുമായ പ്ലാസ്റ്റിക്കിനോട് 'നോ'പറയാന്‍ ഒരുങ്ങുകയാണ് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക്.' കുട്ടിസഞ്ചിനാട്ടുനന്മയുടെ ഊടും പാവും'എന്ന പ്രമേയവുമായാണ് ബാങ്ക് മുന്നോട്ട് വന്നിരിക്കുന്നത്. കുട്ടിസഞ്ചി ബോധവല്‍ക്കരണത്തോടൊപ്പം പ്രായോഗിക തലത്തിലും ഇടപെടാനാണ് ബാങ്കിന്റെ തീരുമാനം.
വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രത്യേക ബോധവല്‍ക്കരണ പരിപാടിയിലൂടെ ഓരോ വീട്ടിലേക്കും ആവശ്യമായ കുട്ടിസഞ്ചികള്‍ സൗജന്യമായി എത്തിക്കും. ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരുമാണ് പൊതുനന്മാ ഫണ്ടില്‍ നിന്ന് ആവശ്യമായ തുക ഉപയോഗിച്ചാണ് സൗജന്യ വിതരണം നടത്തുക. കുടുംബ ശ്രീ പ്രവര്‍ത്തകരുടെയും റസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ബാങ്ക് സമിതിയുടെയും നേതൃത്വത്തില്‍ പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് കുട്ടിസഞ്ചികള്‍ വിതരണം ചെയ്യുക.
വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുകയും ചെയ്യും. മൂന്ന് മാസം നീണ്ട് നില്‍ക്കുന്ന ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വാര്‍ഡില്‍ മുഴുവന്‍ വീടുകളിലും പൂര്‍ണമായി കുട്ടിസഞ്ചിയിലേക്ക് മടങ്ങിയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമെ അടുത്ത വാര്‍ഡിലേക്ക് പ്രവര്‍ത്തനം മാറ്റൂ.പൈലറ്റ് പ്രൊജക്റ്റായി മണ്ണാര്‍ക്കാട് നഗരസഭയിലെ 6,13 വാര്‍ഡുകളിലാണ് പ്രവര്‍ത്തനം ആരംഭിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  3 days ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  3 days ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  3 days ago