വര്‍ഷത്തില്‍ ചോംകുളം 'കുളമാകും' വേനലില്‍ 'കളവും'
കൊടകര: വര്‍ഷത്തില്‍ മൂന്നോ നാലോ മാസക്കാലം കുളം. പിന്നെ കളിക്കാനുള്ള മൈതാനം. അതാണ് ചോംകുളം. മറ്റത്തൂര്‍ പഞ്ചായറ്റത്തില്‍ മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറിയില്‍ പറപ്പൂക്കര മറ്റത്തൂര്‍ പഞ്ചായത്തുകളുടെ അതിരിന് സമീപമാണ് ഈ കുളം. ഈ വര്ഷം പക്ഷെ ഏതാï് എല്ലാ മാസവും കുളം ഫുടബോള്‍ മൈതാനിയായിരുന്നു. കാരണം മഴകുറവ്.
ഏതാï് അര നൂറ്റാï് മുമ്പ് ചാലക്കുടി വലതുകര കനാലിന്റെ ശാഖയായി മറ്റത്തൂര്‍ ബ്രാഞ്ച് കനാല്‍ പണിതപ്പോഴണ് ചോംകുളവും പണി തീര്‍ക്കുന്നത്.കോടശ്ശേരി പഞ്ചായത്തിലെ മാരാംകോട് നിന്നും ആരംഭിക്കുന്ന മറ്റത്തൂര്‍ ബ്രാഞ്ച് കനാല്‍ മറ്റത്തൂര്‍, കോടശ്ശേരി പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലൂടെ ഏതാï് ഇരുപതു കിലോമീറ്ററോളം ഒഴുകി മറ്റത്തൂര്‍കുന്ന് പടിഞ്ഞാറ്റുമുറിയില്‍ സമാപിക്കുന്നു. ഈ കനാലിന്റെ അവസാനമെന്ന നിലയിലും ഈഭാഗത്തെ നൂറോളം കുടുംബങ്ങള്‍ക്ക് കിണറുകളില്‍ കുടിവെള്ളം സുലഭമാക്കുക എന്ന ലക്ഷ്യത്തോടെയും ആണ് ചോംകുളത്തിന്റെ നിര്‍മ്മാണം.
ആദ്യമൊക്കെ കുളം വേനലിലും വര്‍ഷത്തിലും നിറഞ്ഞാണ് കിടന്നിരുന്നത്. ഈ ഭാഗത്തെ കിണറുകളില്‍ വേനല്‍ കാലത്തും ജലം സമൃദ്ധമായിരുന്നു. എന്നാല്‍ കുറെ കാലങ്ങളായി വേനല്‍ക്കാലത്ത് ചോംകുളം നിറയുന്നത് അപൂര്‍വ്വ സംഭവമായി. കഴിഞ്ഞ രïാഴ്ചക്കുള്ളില്‍ ഏതാï് അര ഏക്കറോളം വിസ്തൃതിയുള്ള ഈ കുളത്തില്‍ വെള്ളമെത്തിയത് വെറും രïു തവണ മാത്രം.അതും കഷ്ടി അര മണിക്കൂറോളം സമയം മാത്രം. അത് കൊï് കുളത്തിന്റെ അടി ഭാഗം മര്യാദക്ക് നനഞു പോലുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇനിയും എത്ര നാള്‍ കളിസ്ഥലമായി തുടരാനാണാവോ ചോംകുളത്തിന്റെ വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."