മാവേലിക്കര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ ക്യാംപ്
ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 22ന് രാവിലെ 10ന് മാവേലിക്കര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ ക്യാംപ് നടത്തുന്നു. പ്ലസ് ടു പാസായ 18നും 35നും മധ്യേ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം.
രജിസ്റ്റര്‍ ചെയ്യാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ നിര്‍ബന്ധമായി ഇ മെയില്‍ ഐ.ഡിയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും കൊണ്ടുവരണം.
രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റര്‍ മുഖാന്തരം ആഴ്ചതോറും നടക്കുന്ന സ്വകാര്യ മേഖലയിലേക്കുള്ള എല്ലാ അഭിമുഖങ്ങളിലും തൊഴില്‍മേളകളിലും പങ്കെടുക്കാം.
അവസരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ് മുഖേന ലഭിക്കും. മാവേലിക്കര താലൂക്കിലുള്ള അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ തേടുന്ന മറ്റു ഉദ്യോഗാര്‍ഥികള്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ 22ന് രാവിലെ 10ന് മാവേലിക്കര മിനി സിവില്‍ സ്റ്റേഷനില്‍ സ്ഥിതി ചെയ്യുന്ന മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തിച്ചേരേണ്ടതാണ്. ഫോണ്‍: 0477 2230624, 8078828780.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."