HOME
DETAILS
MAL
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതായി പരാതി
backup
March 01 2017 | 18:03 PM
തുറവൂര്‍: അരൂര്‍ പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ ചക്കാലപറമ്പ് റോഡില്‍ നിന്നും കിഴക്കോട്ടുള്ള നടപ്പാത നിര്‍മാണത്തിലെ അപാകത പരിഹരിക്കരിക്കണമെന്നാവശ്യപ്പെട്ടു പോസ്റ്റര്‍ പ്രചരണം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു സംഘം ആളുകള്‍ ഭീഷണിപ്പെടുത്തിയതായി പരാതി. ഇതില്‍ പ്രതിഷേധിച്ച് അരൂര്‍ സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനം കെ.പി.സി.സി.സെക്രട്ടറി എം.കെ.അബ്ദുള്‍ ഗഫൂര്‍ ഹാജി ഉദ്ഘാടനം ചെയ്തു.
ജോസി ചക്കാലപ്പറമ്പില്‍ അധ്യക്ഷനായി. ഡി.സി.സി.ജനറല്‍ സെക്രട്ടറിമാരായ കെ.ഉമേശന്, തുറവൂര്‍ ദേവരാജന്‍, അരൂര്‍ സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.കെ മനോഹരന്, ഉഷ അഗസ്റ്റിന്, സി.കെ പുഷ്പന്, ഇത്തിത്തറ ബാബു, വിപിന്‍ കുമാര്‍, പി.പി സാബു, അഗസ്റ്റിന് എടേഴ്ത്ത്, വര്‍ഗീസ് വട്ടത്തറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."