കായംകുളം കാര്‍ഷികമേള അടിയന്തര കൗണ്‍സില്‍ വിളിക്കണമെന്ന് നഗരസഭ പ്രതിപക്ഷനേതാവ്
കായംകുളം: നഗരസഭയുടെ അനുമതി വാങ്ങാതെയും നഗരസഭയുടെ ലേബല്‍ ഉപയോഗിച്ചും സ്വകാര്യ കമ്പനി നടത്തിവരുന്ന കാര്‍ഷികമേളയുടെ തട്ടിപ്പിനെ സംബന്ധിച്ച് അടിയന്തിര കൗണ്‍സില്‍ വിളിച്ച് ചര്‍ച്ച ചെയ്യണമെന്ന് നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ.യു.മുഹമ്മദ് ആവശ്യപ്പെട്ടു.
നഗരസഭയും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനും സംയുക്തമായിട്ടാണ്കാര്ഷികമേള നടത്തുന്നതെന്നും മേളയില്‍ നിന്നുള്ള ലാഭത്തിന്റെ 25% തുക നഗരസഭയ്ക്ക് ലഭിക്കണമെന്നുമായിരുന്നു കൗണ്‍സിലിന്റെ തീരുമാനം. മേള ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും കേവലം 1000 ടിക്കറ്റുകള്‍ മാത്രമാണ് നഗരസഭ വഴി സീല്‍ ചെയ്തിട്ടുള്ളത്. കാര്‍ഷികമേളയുടെ മറവില്‍ ഒരു സ്വകാര്യകമ്പനി നടത്തുന്ന വിവിധയിനം പരിപാടികളില്‍ നിന്നും പ്രതിദിനം ലക്ഷക്കണക്കിന് രൂപ ലാഭം കൊയ്യുകയാണ്.
നിയമാനുസൃതമായ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ സ്വകാര്യകമ്പനിയുമായി ചേര്‍ന്ന് നഗരസഭയുടെ പേരില്‍ നടത്തുന്ന പകല്‍ക്കൊള്ളയാണ് കാര്ഷികമേളയെന്ന് യു.മുഹമ്മദ് ആരോപിച്ചു.
നിയമവിരുദ്ധമായി നടത്തുന്ന മേള നിര്‍ത്തിവെക്കാന്‍ മുനിസിപ്പല്‍ സെക്രട്ടറി നല്കിയ ഉത്തരവ് തടസ്സപ്പെടുത്തുവാന്‍ ഭരണനേതൃത്വം ശ്രമിക്കുകയാണെന്നും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."