തളിപ്പറമ്പ് ടൈല്‍സോണ്‍ ഫോറം ഉദ്ഘാടനം 21ന്
തളിപ്പറമ്പ്: തളിപ്പറമ്പ് ടൈല്‍സോണ്‍ ഫോറം ഉദ്ഘാടനം 21ന് രാവിലെ 10.30ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പി.കെ ശ്രീമതി എം.പി, ജയിംസ് മാത്യു എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍, ബി.ജെ.പി നോര്‍ത്ത് മേഖല വൈസ് പ്രസിഡന്റ് എ.പി ഗംഗാധരന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് പ്രസിഡന്റ് കെ.എസ് റിയാസ് എന്നിവര്‍ മുഖ്യാതിഥികളാകും.
ഉദ്ഘാടനദിവസം ഷോറൂം സന്ദര്‍ശിക്കുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചുപേര്‍ക്കു സ്വര്‍ണനാണയം സമ്മാനമായി നല്‍കും. ടൈല്‍സോണ്‍ ഷോപ്പ് വിന്‍ ആന്‍ഡ് സെലിബ്രേറ്റ് ഓഫറും ബംപര്‍ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. 25,000 രൂപ മുതലുള്ള പര്‍ച്ചേസുകള്‍ക്കു ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ വിജയികള്‍ക്കു മെഗാ ബംപര്‍ പ്രൈസായി മാരുതി സെലേറിയോ കാറും രണ്ടാംസമ്മാനം മെഗാ വണ്ടര്‍ പ്രൈസായി ഹോണ്ട ഡിയോ സ്‌കൂട്ടറും മൂന്നാം സമ്മാനം മെഗാ തണ്ടര്‍ പ്രൈസായി 10 എല്‍.ഇ.ഡി ടി.വിയും നാലാം സമ്മാനം ഹിറ്റര്‍ പ്രസായി 10 സാംസങ് മൊബൈല്‍ ഫോണും സമ്മാനിക്കും. സമ്മാനങ്ങള്‍ക്കുള്ള നറുക്കെടുപ്പ് സ്വാതന്ത്ര്യദിനത്തില്‍ നടക്കും.
ടൈല്‍സോണ്‍ ഗ്രൂപ്പിന്റെ ഏഴാമത്തെ സംരംഭമാണ് തളിപ്പറമ്പിലെ ടൈല്‍സോണ്‍ ഫോറം. ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡ് ടൈലുകളുടെ വൈവിധ്യമാര്‍ന്ന ശേഖരവുമായി നാലുനിലകളിലാണ് ടൈല്‍സോണ്‍ ഫോറം. ഓരോ നിലയിലും വ്യത്യസ്തതയാര്‍ന്ന ടൈല്‍, സാനിറ്ററിവെയര്‍, ബാത്ത്‌റൂം ഫിറ്റിങ്‌സ്, പ്ലംബിങ് മെറ്റീരിയല്‍സ് എന്നിങ്ങനെ അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കാന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കൂത്തുപറമ്പിലും വടകരയിലും പുതിയ ഷോറൂമുകള്‍ തയാറായി വരികയാണെന്നും മാനേജിങ് ഡയരക്ടര്‍ ഷക്കീര്‍ റഹ്മാന്‍, പാര്‍ട്ണര്‍മാരായ പി.എല്‍ ജോണ്‍, ബൈസാനിയോ വെട്ടം, ജനറല്‍ മാനേജര്‍ പ്രേമലത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."