ഡല്‍ഹിയില്‍ ആം ആദ്മിയുടെ സൂപ്പര്‍ ഫിനിഷിങ്; കെജ്‌രിവാള്‍ പറഞ്ഞു: 'ഐ ലവ് യു ഡല്‍ഹി'
എഴുപതില്‍ 62 സീറ്റ് നേടി ഇന്ദ്രപ്രസ്ഥത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഹാട്രിക്ക് വിജയക്കുതിപ്പ്. പുതിയ രാഷ്ടീയത്തിനുള്ള തുടക്കമാണെന്ന് പാര്‍ട്ടി ആസ്ഥാനത്തു നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രഖ്യാപിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയിലെ ജനങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നതായും പറഞ്ഞു.
ഇത് എന്റെ വിജയമല്ലെന്നും ജനങ്ങളുടെ വിജയമാണെന്നും കെജ്രിവാള്‍ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയില്‍.പൗരത്വ ഭേദഗതി നിയമത്തിനെതിരേ ചരിത്ര പോരാട്ടം നടക്കുന്ന ഷഹീന്‍ ബാഗും ജാമിഅ നഗറും ഉള്‍കൊള്ളുന്ന ഒഖ്‌ലാ മണ്ഡലത്തില്‍ ബി.ജെ.പി തോറ്റു. എ.എ.പിയുടെ അമാനുത്തുള്ള ഖാന്‍ 13 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആം ആദ്മിയുടെ അമാനത്തുല്ല ഖാന്‍ ഇവിടെ 81 ശതമാനം വോട്ടുകള്‍ നേടി വിജയമുറപ്പിച്ചു.
ഒരുഘട്ടത്തില്‍ ബിജെപിയുടെ മുന്നേറ്റമായിരുന്നു ഒഖ്‌ലയില്‍. പൗരത്വനിയമത്തിനെതിരെ ഷാഹീന്‍ ബാഗില്‍ വന്‍ പ്രതിഷേധം നടന്നു വരുന്നതിനിടെയാണ് ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. വോട്ടിംഗ് മെഷീനില്‍ ബട്ടണമര്‍ത്തുമ്പോള്‍ അതിന്റെ പ്രകമ്പനം ഷഹീന്‍ ബാഗില്‍ അറിയണം എന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്ക് ഏറെ വിവാദങ്ങളും ചര്‍ച്ചകളും ഉയര്‍ത്തിയിരുന്നു.
ബി.ജെ.പിക്കായി ബ്രഹം സിങാണ് ഇവിടെ മത്സരംഗത്തുണ്ടായിരുന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ബ്രഹംസിങ് മുന്നിട്ടു നിന്ന ശേഷമാണ് ഏറെ പിന്നോട്ടു പോയത്. കോണ്‍ഗ്രസിനായി പര്‍വേസ് ഹാഷ്മിയാണ് മത്സരിച്ചിരുന്നത്.
ഷാഹീന്‍ബാഗ് എന്ന ഒരൊറ്റ ബിന്ദുവില്‍ കേന്ദ്രീകരിച്ചുള്ള വിഭജന രാഷ്ട്രീയമാണ് ഇത്തവണ പ്രചാരണത്തില്‍ ഉടനീളം ബി.ജെ.പി പയറ്റിയിരുന്നത്. ഷാഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് പരിക്കേല്‍പ്പിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിഷേധക്കാര്‍ക്ക് ബിരിയാണി വിളമ്പുകയാണ് അരവിന്ദ് കെജ്രിവാള്‍ എന്ന് യോഗി ആദിത്യനാഥും ആരോപിച്ചിരുന്നു. വീടുകള്‍ തോറും കയറിയിറങ്ങി രാജ്യദ്രോഹത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കെജ്രിവാള്‍ സ്വീകരിക്കുന്നത് എന്ന പ്രചാരണവും ബി.ജെ.പി നടത്തിയിരുന്നു. ഈ പ്രചാരണങ്ങളെ മറികടന്നുള്ളതാണ് എ.എ.പിയുടെ വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."