സ്റ്റേഡിയത്തില്‍ അക്രമം നടത്തിയത് 150 അംഗ റഷ്യന്‍ സംഘം
പാരിസ്: യൂറോ കപ്പില്‍ ഇംഗ്ലണ്ട്- റഷ്യ മത്സരങ്ങള്‍ക്കിടെ സ്റ്റേഡിയത്തില്‍ അക്രമം നടത്തിയത് 150 അംഗ റഷ്യന്‍ സംഘം.
അക്രമത്തിന് തയ്യാറെടുത്താണ് സംഘം സ്റ്റേഡിയത്തിലെത്തിയതെന്ന് മാഴ്സെല്ല പ്രോസിക്യൂട്ടര്‍ ബ്രൈസ് റോബിന് പറഞ്ഞു.
ഇവരെ കൂടാതെ ആറു ബ്രിട്ടീഷ് വംശജര്‍, മൂന്നു ഫ്രഞ്ച് വംശജര്‍, ഒരു ഓസ്ട്രിയന്‍ വംശജന് എന്നിവര്‍ അക്രമത്തിന്റെ ഭാഗമായിട്ടുണ്ടെന്നും ഇവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കുമെന്നും റോബിന് വ്യക്തമാക്കി.
സംഭവത്തില്‍ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്.
കേസില്‍ സംശയിക്കപ്പെടുന്ന 150 അംഗ റഷ്യന്‍ സംഘം യഥാര്‍ഥത്തില്‍ ഫുട്ബോള്‍ കാണികളല്ല. മറിച്ച് ഇവര്‍ ആക്രമണങ്ങള്‍ നടത്താന്‍ പ്രത്യേകം പരിശീലനം ലഭിച്ചവരാണെന്ന് പൊലിസ് വ്യക്തമാക്കി.
സ്റ്റേഡിയത്തിനടുത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിക്കുന്നുണ്ട്. ഇതില്‍ നിന്നു അക്രമികളെ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ.
കാണികളിലാരെങ്കിലും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് കൈമാറണമെന്നു പൊലിസ് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."