യു.ജി.സി നെറ്റ് ജൂണ്‍ 15 മുതല്‍ 20 വരെ
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ജൂണ്‍ വരെ നടത്തുന്ന പരീക്ഷകളുടെ സമയക്രമം പ്രസിദ്ധീകരിച്ചു. യു.ജി.സി നെറ്റ്, സി.എസ്.ഐ.ആര്‍ നെറ്റ്, ജെ.ഇ.ഇ മെയിന്‍ ആയുഷ് പി.ജി എന്‍ട്രന്‍സ്, ഐ.സി.എ.ആര്‍, ജെ.എന്‍.യു പ്രവേശന പരീക്ഷ, ഡി.യു പ്രവേശന പരീക്ഷ നീറ്റ് യു.ജി, ടീച്ചിങ്ങ് റിഫ്രഷിങ്ങ് പ്രോഗ്രാം എന്നീ പരീക്ഷാ കലണ്ടറാണ് പ്രസിദ്ധീകരിച്ചത്.
യു.ജി.സി നെറ്റിന് മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 16 വരെ രജിസ്റ്റര്‍ ചെയ്യാം. ജൂണ്‍ 15 മുതല്‍ 20 വരെയാണ് പരീക്ഷ. മേയ് 15ന് അഡ്മിറ്റ് കാര്‍ഡ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം. ഫലപ്രഖ്യാപനം ജൂലൈ 5ന് ഉണ്ടാകും.
സി.എസ്.ഐ.ആര്‍ നെറ്റിന് മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 15 വരെ രജിസ്റ്റര്‍ ചെയ്യാം. ജൂണ്‍ 21നായിരിക്കും പരീക്ഷ. മേയ് 15ന് അഡ്മിറ്റ് കാര്‍ഡ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ജൂലൈ 5ന് ഫലം പ്രസിദ്ധീകരിക്കും.
ജെ.ഇ.ഇ മെയിന്‍ 2020 ഏപ്രിലിലെ പരീക്ഷയ്ക്ക് പരീക്ഷയ്ക്ക് മാര്‍ച്ച് 7 വരെ അപേക്ഷിക്കാം. മാര്‍ച്ച് 16 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
ഏപ്രില്‍ 5 മുതല്‍ 11 വരെയാണ് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടക്കുക. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി.), കേന്ദ്ര സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികസ്ഥാപനങ്ങള്‍ എന്നിവയിലെ ബി.ഇ, ബി.ടെക്, ബി.ആര്‍ക്, ബി.പ്ലാനിങ് പ്രവേശനം ജെ.ഇ.ഇ. സ്‌കോര്‍ അടിസ്ഥാനമാക്കിയാണ്.
വര്‍ഷത്തില്‍ രണ്ടുതവണയാണ് ജെ.ഇ.ഇ. മെയിന്‍ നടക്കുന്നത്. ആദ്യ പരീക്ഷ 2020 ജനുവരി ആറുമുതല്‍ 11 വരെയായിരുന്നു. ഇത്തവണ മുതല്‍ ജെ.ഇ.ഇ പേപ്പര്‍, ചോദ്യഘടന എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പരീക്ഷയ്ക്ക് ഇനിമുതല്‍ മൂന്നുപേപ്പറുണ്ടാകും.
ബി.ഇ, ബി.ടെക്, ബി.ആര്‍ക്ക്, ബി.പ്ലാനിങ് എന്നീ പ്രവേശനങ്ങള്‍ക്കുള്ളതാണ് അവ. പ്രവേശനപദ്ധതിയനുസരിച്ച് ഒരാള്‍ക്ക് ഒന്നോ കൂടുതലോ പേപ്പറുകള്‍ അഭിമുഖീകരിക്കാം.
ആയുഷ് പി.ജി പരീക്ഷയ്ക്ക് ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ അപേക്ഷിക്കാം. മേയ് 29നാണ് പരീക്ഷ. അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്ന തീയതിയും ഫലം പ്രസിദ്ധീകരിക്കുന്നതും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വെബ്‌സൈറ്റിലുടെ പിന്നീട് അറിയിക്കും.
ഐ.സി.എ.ആര്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് മാര്‍ച്ച് ഒന്നുമുതല്‍ 31 വരെയാണ്. ഏപ്രില്‍ 25 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷ ജൂണ്‍ ഒന്നിനാണ്. 15ന് ഫലം പ്രഖ്യാപിക്കും. ഡലഹി ജവര്‍ഹലാല്‍ നെഹ്രു യൂനിവേഴ്‌സിറ്റി (ജെ.എന്‍.യു) അപേക്ഷകള്‍ മാര്‍ച്ച് 2 മുതല്‍ 31വരെ സ്വീകരിക്കും. ഏപ്രില്‍ 21ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. മേയ് 11 മുതല്‍ 14 വരെയായിരിക്കും പ്രവേശന പരീക്ഷ നടക്കുക.
31ന് ഫലം പ്രസിദ്ധീകരിക്കും. ഡീംഡ് യുനിവേഴ്‌സിറ്റികളിലേയ്ക്കുള്ള പ്രവേശനത്തിനായുള്ള അപേക്ഷ ഏപ്രില്‍ 2 മുതല്‍ 30 വരെ സ്വീകരിക്കും. മേയ് 15ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ജൂണ്‍ രണ്ടു മുതല്‍ ഒന്‍പതു വരെയാണ് പരീക്ഷ. ജൂണ്‍ 25ന് ഫലം പ്രഖ്യാപിക്കും. നീറ്റ് യു.ജിയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ മാര്‍ച്ച് 27ന് ഡൗണ്‍ലോഡ് ചെയ്യാം.
മേയ് മൂന്നിനാണ് പരീക്ഷ. ജുണ്‍ നാലിന് ഫലം പ്രഖ്യാപിക്കും. ടീച്ചിങ്ങ് റിഫ്രഷിങ്ങ് പ്രോഗ്രാമിനുള്ള പരീക്ഷ ഈ മാസം 16ന് നടക്കും. 26ന് ഫലം പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."