ഐ.എ.എസ് ഇന്റര്‍വ്യു പരിശീലനം ഇന്നുമുതല്‍
പാലാ: ഐ.എ.എസ് മെയിന്‍ പരീക്ഷ പാസായ ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി പാലാ സിവില്‍ സര്‍വിസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരം കാംപസില്‍ ഇന്റര്‍വ്യൂ പരിശീലനം നല്‍കുന്നു. 2 മുതല്‍ 6 വരെയുളള തിയതികളില്‍ ഒന്നാം ഘട്ടം പരിശീലനവും മാര്‍ച്ച് 19 ന് രണ്ടാംഘട്ടവും ഏപ്രില്‍ 1,2 തിയതികളില്‍ അവസാനഘട്ട പരിശീലനവും ഉണ്ടായിരിക്കും.
2 ന് രാവിലെ 10.30 ന് തിരുവനന്തപുരം ലൂര്‍ദ് സെന്ററില്‍ പരിശീലനപരിപാടി മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. ദിവസവും വിദഗ്ധരുടെ ക്ലാസുകളും പ്രമുഖരായ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരും സബ്ജറ്റ് എക്‌സേപര്‍ട്ടുകളും അടങ്ങിയ പാനല്‍ നടത്തുന്ന മോഡല്‍ ഇന്റര്‍വ്യൂ പ്രോഗ്രാമും ഉണ്ടായിരിക്കും. മുന്‍ അംബാസിഡര്‍ റ്റി.പി ശ്രീനിവാസന്‍, മുന്‍ ഡി.ജി.പി ഡോ. അലക്‌സാണ്ടര്‍ പി. ജേക്കബ്, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ റ്റി. ബാലകൃഷ്ണന്‍, ജോയി ഉമ്മന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ പി.എച്ച് കുര്യന്‍, ജയിംസ് വര്‍ഗ്ഗീസ്, റ്റി.കെ ജോസ്, എ.ഡി. ജി.പി ഡോ. ബി സന്ധ്യ വിവിധ വകുപ്പുകളുടെ ഡയറക്ടര്‍മാരായ എസ് ഹരികിഷോര്‍, റ്റി.വി അനുപമ, സുഹാസ്, സത്യജിത്ത് രാജന്‍, എസ്. സുബ്ര്യമണ്യം , കൊല്ലം സബ്കലക്ടര്‍ എസ്. ചിത്ര, മുന്‍ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരായ പി.റ്റി അരുണ്‍, രമ്യാ റോഷ്ണി തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും.
താല്‍പര്യമുളളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷിക്കുക. പരിശീലനം പൂര്‍ണമായും സൗജന്യമായിരിക്കും. ബന്ധപ്പെടേണ്ട നമ്പരുകള്‍ :004712302780, 9447421011, 9496469672.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."