വേര്‍തിരിക്കപ്പെടുന്ന മുഖങ്ങള്‍
സമത്വവും സൗഹാര്‍ദവും നിലനില്‍ക്കുന്നതിനാലാണു കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കുന്നത്. എന്നാല്‍, പ്രശ്നങ്ങളെ സമബുദ്ധിയോടെ കാണാന്‍ നമ്മള് തയാറാകുന്നില്ല. പ്രമുഖരും പ്രശസ്തരും വാഴ്ത്തപ്പെടുകയും അവര്‍ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ പ്രതിഷേധക്കാര്‍ ഒന്നൊന്നായി രംഗത്തിറങ്ങുകയും ചെയ്യുന്നു.
പ്രശസ്ത നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ചപ്പോള്‍ സ്വന്തം കുഞ്ഞിനെ കാണാതായ പാമ്പിനെപ്പോലെ പലരും പ്രതിഷേധവുമായി മാളത്തില്നിന്നു പുറത്തുവന്നു. എന്നാല്‍, പാവപ്പെട്ട സ്ത്രീകള്‍ ഇവിടെ കൊടിയ പാതകങ്ങള്‍ക്ക് ഇരയാകുമ്പോള്‍ ഒരിറ്റു കണ്ണീര്‍വീഴ്ത്താന്‍ പോലും ആരുമുണ്ടാകാറില്ല. സിനിമാനടിയായാലും പാവപ്പെട്ട സ്ത്രീയായാലും പീഡിതരാകുമ്പോള്‍ മനുഷ്യനെയാണു പിച്ചിചീന്തുന്നത്.
പ്രതിഷേധം ആവശ്യമാണ്. പക്ഷേ, അതു സാധാരണക്കാരന്റെ കാര്യത്തില്‍ കൂടി ബാധകമാക്കണമെന്നാണ്, നടിക്കു മേല്‍ അക്രമമുണ്ടായപ്പോള്‍ മാത്രം രോഷം പ്രകടിപ്പിച്ച മോഹന്‍ലാലിനോടും മറ്റും പറയാനുള്ളത്. കത്തിച്ച മെഴുകുതിരി പ്രകടനങ്ങള്‍ അവസാനിപ്പിക്കേണ്ട സമയവും പുരുഷന്മാര് മര്യാദയും സ്ത്രീകള്‍ കരാട്ടെയും പഠിക്കേണ്ട സമയവും അതിക്രമിച്ചു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."