അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന മലയാളിയെ നാട്ടിലെത്തിച്ചു
ജിദ്ദ: രണ്ട് മാസത്തോളമായി തീവ്രപരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന തലശ്ശേരി ചോനാടത്തെ സയ്യിദ് നിസാമുദ്ദീനെ നാട്ടിലെത്തിച്ചു. ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. റിയാദിലെ ചോക്ളേറ്റ് കമ്പനിയിലാണ് നിസാം ജോലി ചെയ്തിരുന്നത്.
ജീവന് രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് ഭാര്യയും ബന്ധുക്കളും മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ഇന്‍ഷുറന്‍സ് കമ്പനിയോട് ചികിത്സാ ചെലവ് വഹിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
വിദഗ്ധ ചികിത്സക്ക് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയിലേക്ക് കഴിഞ്ഞയാഴ്ച മാറ്റിയെങ്കിലും രോഗാവസ്ഥയില്‍ മാറ്റമൊന്നും ഉണ്ടായില്ല. തുടര്‍ന്നാണ് നാട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ഭാര്യയും മൂന്ന് മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് നിസാമുദ്ദീന്‍. തുടര്‍ ചികിത്സക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."