തെരഞ്ഞെടുപ്പിലെ തോല്‍വി: രാജിവച്ച് പിന്മാറി പി.സി ചാക്കോ
ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ നാണംകെട്ട തോല്‍വിക്കു പിന്നാലെ രാജിവച്ച് പി.സി ചാക്കോ. ഡല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനമാണ് പി.സി ചാക്കോ രാജിവച്ചത്. തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്താണ് രാജിയെന്നാണ് സൂചന. ഡല്‍ഹിയില്‍ ഒരു സീറ്റില്‍ പോലും വിജയിക്കില്ലെന്ന് താന്‍ നേരത്തെ തന്നെ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നതായി പി.സി ചാക്കോ പറഞ്ഞു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ചത് പി.സി ചാക്കോയാണ്.
അതിദയനീയമായ തോല്‍വിയാണ് കോണ്‍ഗ്രസ് രാജ്യതലസ്ഥാനത്തു ഏറ്റുവാങ്ങിയത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച 95 ശതമാനം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവച്ച പണം നഷ്ടമായി. എഴുപത് നിയമസഭാ മണ്ഡലങ്ങളുള്ള ഡല്‍ഹിയിലെ 63 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കാണ് തെരഞ്ഞെടുപ്പിനായി കെട്ടിവച്ച പണം നഷ്ടമായത്. 66 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ആകെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. അതായത് കെട്ടിവച്ച കാശ് നഷ്ടപ്പെടാത്ത മൂന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മാത്രമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."