HOME
DETAILS

'സ്വര്‍ഗം' മോഹിപ്പിച്ച് ഐ.എസ് ചാവേറാക്കുന്നത് കുട്ടികളെയും

  
backup
March 01 2017 | 19:03 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%82-%e0%b4%ae%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%90

 

ബഗ്ദാദ്: ' പ്രിയപ്പെട്ട ബന്ധുക്കള്‍ എന്നോട് പൊറുക്കുക. എന്റെ മരണവാര്‍ത്തയറിഞ്ഞ് ദുഃഖിക്കാനോ കറുത്തവസ്ത്രമണിയാനോ നില്‍ക്കരുത്. എനിക്ക് വിവാഹം ചെയ്തു തരാന്‍ പറഞ്ഞിട്ട് നിങ്ങളതു ചെയ്തില്ല. അതുകൊണ്ട് സ്വര്‍ഗത്തില്‍ 72 കന്യകകളെ വിവാഹം കഴിക്കാന്‍ പോകുകയാണ്...'
കഴിഞ്ഞ ദിവസം ഇറാഖിലെ മൗസിലില്‍ ചാവേറായി കൊല്ലപ്പെട്ട 16കാരന്‍ അലാ അബ്ദുല്‍ അകീദി തന്റെ കുടുംബത്തിന് അയച്ച കത്തിലെ വരികളാണിത്.
കിഴക്കുപടിഞ്ഞാറന്‍ മൗസില്‍ ഇറാഖ് സൈന്യം ഐ.എസില്‍നിന്നു തിരിച്ചുപിടിച്ച ശേഷം അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ പ്രതിനിധികള്‍ നടത്തിയ പര്യടനത്തിനിടയില്‍ ഐ.എസ് പരിശീലനകേന്ദ്രത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതാണ് കത്ത്.
ബാല്യത്തിലും യുവത്വത്തിലും 'വിശുദ്ധയുദ്ധ' മോഹവുമായി ഐ.എസില്‍ ചേരാനായി പുറപ്പെട്ട ഒട്ടനവധി യുവാക്കളുടെ ആഗ്രഹം ഇത്തരത്തിലുള്ളതാണ്. പണവും ലൈംഗിക അടിമകളെയും മോഹിച്ചാണ് പലരും ഐ.എസില്‍ ചേര്‍ന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍.
ഐ.എസില്‍ ചേര്‍ന്നവരുടെ രജിസ്റ്ററും കേന്ദ്രത്തില്‍ ഉപേക്ഷിച്ചിരുന്നു. 50ഓളം പേരുടെ വിവരങ്ങളാണ് അതിലുണ്ടായിരുന്നത്. മിക്കവരുടെയും പേരിനൊപ്പം വിശദമായ വിവരങ്ങളൊന്നുമില്ലെങ്കിലും കൂട്ടത്തില്‍ ജന്മദിനം രേഖപ്പെടുത്തിയവരില്‍ ഭൂരിഭാഗം പേരും 15നും 20 നും ഇടയില്‍ പ്രായമുള്ളവരാണ്. ഫോട്ടോയിലെ മുഖങ്ങള്‍ നിഷ്‌കളങ്കവും. രജിസ്റ്ററിലെ ഭൂരിഭാഗം പേരും ഇറാഖികള്‍. അമേരിക്ക, ഇറാന്‍, മൊറോക്കോ മുതല്‍ ഇന്ത്യക്കാര്‍ വരെ പട്ടികയിലുണ്ട്.
അകീദിയുടേതടക്കം രജിസ്റ്ററില്‍ പേരുള്ള മൂന്നുപേരുടെ കുടുംബത്തെ റോയിട്ടേഴ്‌സ് പ്രതിനിധികള്‍ അഭിമുഖം നടത്തിയിട്ടുണ്ട്.
ഈ കുരുന്നുകളെ എങ്ങനെ ഭീകരസംഘങ്ങള്‍ ആകര്‍ഷിച്ചുവെന്ന മാധ്യമപ്രവര്‍ത്തകരുടെ സംശയത്തിനു മുന്‍പില്‍ കുടുംബത്തിനു നടുക്കവും അമ്പരപ്പും ഭീതിയും മാത്രമാണ് ഉത്തരമായി നല്‍കാനുണ്ടായിരുന്നത്. തങ്ങളുടെ പിഞ്ചുമക്കള്‍ കൊല്ലപ്പെട്ട വിവരം അവര്‍ അപ്പോഴും വിശ്വസിക്കുന്നുണ്ടായിരുന്നില്ല. ഐ.എസ് ഭീകരര്‍ പദ്ധതിയിട്ട നൂറുകണക്കിന് ആക്രമണങ്ങളില്‍ അവര്‍ 'വാഗ്ദത്ത സ്വര്‍ഗം' തേടി ചാവേറായി കത്തിയെരിയുകയായിരുന്നു.
സ്‌കൂളില്‍ പോയ മകനാണ് സുഹൃത്തുക്കള്‍ക്കൊപ്പം ഐ.എസില്‍ ചേര്‍ന്നതെന്ന് അകീദിയുടെ പിതാവ് പറയുന്നു. ഒടുവില്‍ ബൈജിയില്‍ ചാവേര്‍ ആക്രമണത്തിനു പോകുകയാണെന്നു പറഞ്ഞു പോയ ശേഷം പിന്നെ അവനെ കണ്ടതേയില്ലെന്നു രക്ഷിതാക്കള്‍ പറയുന്നു. മറ്റൊരു കുട്ടിയായ അതീര്‍ അലിയും കൊല്ലപ്പെട്ടു. ശാസ്ത്ര വിഷയങ്ങളില്‍ മികവ് പുലര്‍ത്തിയിരുന്ന തന്റെ മകന് എല്ലായ്‌പ്പോഴും നാഷനല്‍ ജോഗ്രഫിക് ടി.വി കാണുന്ന പതിവുണ്ടായിരുന്നെന്നു പിതാവ് അബൂ ആമിര്‍ പറയുന്നു.
2014ല്‍ ഐ.എസിനോടൊപ്പം ചേര്‍ന്ന 16കാരനായ ശീത് ഉമര്‍, ശലാല്‍ യൂനുസ് അങ്ങനെ നൂറുകണക്കിന് കുട്ടികളെയാണ് സ്വര്‍ഗം മോഹിപ്പിച്ച് ഐ.എസ് ചാവേറുകളാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  2 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  2 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  2 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  2 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  2 months ago