HOME
DETAILS

സഊദിയില്‍ അഞ്ചു മേഖലകളില്‍ കൂടി സമ്പൂര്‍ണ സ്വദേശിവത്കരണം

  
backup
June 14 2016 | 10:06 AM

saudization-spread-more-places

ദമ്മാം: രാജ്യത്ത് കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനു വേണ്ടി അടുത്ത ഘട്ടത്തില്‍ കൂടുതല്‍ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തുന്നു.
റീെട്ടയില്‍ വില്‍പ്പന കേന്ദ്രങ്ങള്‍, റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ജ്വല്ലറികള്‍, പച്ചക്കറി വില്‍പ്പന മേഖല എന്നിവയാണ് സ്വദേശിവല്‍ക്കരണം നടത്തുന്നതിനായി പുതുതായി നിശ്ചയിച്ച മേഖലകളെന്ന് തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ വിദേശികള്‍ കയ്യടക്കി വച്ചിരുന്ന ഒട്ടുമിക്ക തൊഴില്‍മേഖലയും ഇനി നഷ്ടപെടും. ഇപ്പോള്‍ തന്നെ പച്ചക്കറി വില്‍പ്പന മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. വിദേശികളെ പല പച്ചക്കറി മാര്‍ക്കറ്റുകളില്‍ നിന്നും കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ ഒഴിവാക്കിയിരുന്നു. സ്വര്‍ണ കടകളിലും സ്വദേശിവല്‍ക്കരണം ശക്തമാണ്. എന്നാല്‍ ഈ മേഖലകളില്‍ നൂറു ശതമാനം സ്വദേശിവല്‍ക്കരണം കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം.
ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ സ്വദേശിവല്‍ക്കരിക്കുന്നതോടെ വിദേശികള്‍ക്ക് വന്‍ തോതില്‍ തൊഴില്‍ നഷ്ടത്തിനും ഇടയാക്കും. വിദേശികളില്‍ ഈ മേഖലയില്‍ നല്ലൊരു പങ്കും മലയാളികളാണ്. ഈ മേഖലകളില്‍ നൂറു ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കിയാല്‍ ഇവര്‍ക്കെല്ലാം നാട്ടിലേക്ക് മടങ്ങേണ്ടി വരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago