ഡല്‍ഹിയിലെ തോല്‍വി: പി.സി ചാക്കോ രാജിവച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് ഡല്‍ഹിയുടെ ചുമതലയില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ രാജിവച്ചു. രാജിക്കത്ത് ചാക്കോ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് കൈമാറി.
മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ കാലത്താണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ക്ഷയിച്ച് തുടങ്ങിയതെന്ന് ചാക്കോ തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെ 2013ല്‍ എ.എ.പിയുടെ വരവോടെ കോണ്‍ഗ്രസ് വോട്ടു ബാങ്ക് അവര്‍ കൈക്കലാക്കിയെന്നും അത് തിരിച്ചുപിടിക്കാന്‍ സാധിച്ചില്ലെന്നും ചാക്കോ പറഞ്ഞു. കോണ്‍ഗ്രസിന്റെ മുഴുവന്‍ വോട്ടുബാങ്കും ഇപ്പോഴും ആംആദ്മി പാര്‍ട്ടിയുടെ കൈവശമാണെന്നും ചാക്കോ പറഞ്ഞു.
എന്നാല്‍ ഡല്‍ഹിയിലെ തോല്‍വിക്ക് മരണശേഷം ഷീലാ ദീക്ഷിതിനെ കുറ്റപ്പെടുന്നത് ശരിയല്ലെന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറ പ്രതികരിച്ചു. കോണ്‍ഗ്രസിനും ഡല്‍ഹിയിലെ ജനങ്ങള്‍ക്കുമായി നീക്കിവച്ച ജീവിതമായിരുന്നു ഷീലാദീക്ഷിതിന്റെതെന്നും ദിയോറ പ്രതികരിച്ചു. ഇതിനിടെ ഷീലാ ദീക്ഷിതാണ് കോണ്‍ഗ്രസ് പരാജയത്തിന് കാരണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി ചാക്കോ വീണ്ടും രംഗത്തുവന്നു. തനിക്കെതിരേ ബോധപൂര്‍വ്വം പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ആരാണ് അതിന് പിന്നിലെന്ന് തനിക്കറിയാമെന്നും പി.സി ചാക്കോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."