HOME
DETAILS
MAL
വൈദികന്റെ പീഡനം: ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണം
backup
March 01 2017 | 20:03 PM
കൊട്ടിയൂര്‍ (കണ്ണൂര്‍): വൈദികന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രസവത്തിനായി പ്രവേശിപ്പിച്ച കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ആശുപത്രി അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണോ എന്ന കാര്യം പ്രത്യേകം പരിശോധിക്കുമെന്ന് പേരാവൂര്‍ സി.ഐ എന്‍. സുനില്‍കുമാര്‍ പറഞ്ഞു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീട് സംസ്ഥാന വനിതാകമ്മിഷന് അധ്യക്ഷ കെ.സി റോസക്കുട്ടി സന്ദര്‍ശിച്ചു.
അറസ്റ്റിലായ ഫാ.റോബിന് വടുക്കുംചേരി (48) കണ്ണൂര്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്. പീഡനത്തെ തുടര്‍ന്നു കുഞ്ഞിനു ജന്മംനല്കിയ പെണ്‍കുട്ടിയെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."