സമ്മര്‍ സ്റ്റുഡന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ 15വരെ
കേന്ദ്ര ആണവോര്‍ജ വകുപ്പിന്റെ കീഴിലുള്ള സാഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്‌സ് (എസ്.ഐ.എന്‍.പി.) കൊല്‍ക്കത്ത ഫിസിക്കല്‍ സയന്‍സസ്, ബയോഫിസിക്കല്‍ സയന്‍സസ് എന്നിവയില്‍ നടത്തുന്ന സമ്മര്‍ സ്റ്റുഡന്റ് പ്രോഗ്രാമിലേക്ക് www.saha.ac.inwebummerhome വഴി ഈ മാസം 15വരെ മാത്രമേ അപേക്ഷ സ്വീകരിക്കൂ. ഫിസിക്കല്‍, കെമിക്കല്‍, ലൈഫ്‌സയന്‍സ്, എന്‍ജിനീയറിങ് തുടങ്ങിയ മേഖലകളിലൊന്നില്‍ മികവു തെളിയിച്ച ആദ്യ വര്‍ഷ എം.എസ്.സി തത്തുല്യ പ്രോഗ്രാമില്‍ പഠിക്കുന്നവര്‍, ബി.ടെക് മൂന്നാംവര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഇന്റഗ്രേറ്റഡ് എം.എസ്.സി (ബി.എസ്, എം.എസ്) പ്രോഗ്രാമില്‍ പഠിക്കുന്നവര്‍ മൂന്നുവര്‍ഷമെങ്കിലും പൂര്‍ത്തിയാക്കണം. സ്ഥാപനത്തില്‍ കൈകാര്യംചെയ്യുന്ന പഠനവിഷയങ്ങളില്‍ താല്‍പര്യമുണ്ടാകണം.
അപേക്ഷകരുടെ അക്കാദമിക് മികവ് പരിഗണിച്ചാകും പ്രാഥമിക തിരഞ്ഞെടുപ്പ്. റഫറി റിപ്പോര്‍ട്ട് പരിഗണിച്ചാകും അന്തിമ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാസം 7,000 രൂപ നിരക്കില്‍ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. യാത്രാച്ചെലവ്, താമസസൗകര്യം എന്നിവയും പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും. പ്രോജക്ട് കാലാവധി പരമാവധി 18 മാസമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."