വിഷന്‍ 2030: 15 വര്‍ഷത്തിനുള്ളില്‍ ഉംറ തീര്‍ത്ഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയര്‍ത്തും
ജിദ്ദ: 15 വര്‍ഷത്തിനുള്ളില്‍ വിദേശ ഉംറ തീര്‍ത്ഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതായി ഇരു ഹറം കാര്യ മേധാവി ശൈഖ് ഡോ. അബ്ദുറഹിമാന്‍ അല്‍സുദൈസ്. 2030ഓടെ പ്രതിവര്‍ഷം പുണ്യഭൂമിയില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
2020ല്‍ മുതല്‍ ഓരോ വര്‍ഷവും ഒന്നര കോടി തീര്‍ത്ഥാടകരെ വീതം സ്വീകരിക്കുന്നതിനും 2030 ഓടെ തീര്‍ത്ഥാടകരുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിക്കുന്നതിനും വിഷന്‍ 2030 പദ്ധതി ലക്ഷ്യമിടുന്നു. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ഹറം കാര്യ വകുപ്പ് പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷം 56 ലക്ഷം ഉറം തീര്‍ത്ഥാകരാണ് വിദേശങ്ങളില്‍ നിന്ന് എത്തിയത്. ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ച ശേഷം കഴിഞ്ഞ ദിവസം 62 ലക്ഷത്തിലേറെ ഉംറ വിസ ഹജ്ജ് ഉംറ മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. ഹജ്ജിനെ രാഷ്ട്രീയവത്കരിക്കാനോ ഹജ്ജിനിടെ വിഭാഗീയ വംശീയ കക്ഷി മുദ്രാവാക്യങ്ങള്‍ മുഴക്കാനോ ആരേയും അനുവദിക്കില്ല. ഇരു ഹറമുകളുടെയും സുരക്ഷ ഏറെ പ്രധാനമാണ്.
ഹറമുകളുടെയും പുണ്യഭൂമികളിലെത്തുന്ന തീര്‍ത്ഥാടകരുടെയും സുരക്ഷയ്ക്ക് കോട്ടംതട്ടിക്കുന്നതിന് ആരെയും അനുവദിക്കില്ല. മതാഫിന്റെ എല്ലാ നിലകളും തീര്‍ത്ഥാടകര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. മതാഫില്‍ എല്ലാ നിലകളിലും കൂടി മണിക്കൂറില്‍ 1,07,000 പേര്‍ക്ക് ത്വവാഫ് നിര്‍വഹിക്കുന്നതിന് സാധിക്കും. പഴയ മതാഫില്‍ മണിക്കൂറില്‍ 30,000 പേര്‍ക്ക് ത്വവാഫ് നിര്‍വഹിക്കുന്നതിനാണ് ശേഷിയുണ്ടായിരുന്നത്. റമദാനിലെ തിരക്ക് കണക്കിലെടുത്ത് വിശുദ്ധ ഹറമിലെ 210 കവാടങ്ങളും തുറന്നിട്ടുണ്ടെന്നും ഹറം കാര്യ വകുപ്പ് മേധാവി പറഞ്ഞു.
അതേസമയം, വിശുദ്ധ ഹറമില്‍ പുരുഷന്മാരുമായി തിക്കിത്തിരക്കുണ്ടാക്കാതെ സ്ത്രീകള്‍ വിട്ടുനില്‍ക്കണമെന്ന് ഹറമിലെ വനിതാ ഗൈഡന്‍സ് വിഭാഗം മേധാവി ഡോ. ഫാത്തിമ അല്‍റശൂദ് ആവശ്യപ്പെട്ടു. വനിതാ തീര്‍ത്ഥാടകര്‍ ഹിജാബ് പാലിക്കുകയും ഹറമിലെ പഠന ക്ലാസുകള്‍ പ്രയോജനപ്പെടുത്തുകയും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഹജ്‌റുല്‍ അസ്‌വദ്, മഖാമു ഇബ്രാഹിം എന്നിവിടങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരുമായി തിക്കുംതിരക്കുമുണ്ടാക്കാതെ സൂക്ഷിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."