ജി.വി രാജ, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം: ജില്ലാതല സെലക്ഷന്‍ ട്രയല്‍സ് 22ന് തുടങ്ങും
തിരുവനന്തപുരം: ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലും 2019-2020 അധ്യയന വര്‍ഷത്തിലേക്ക് പ്രവേശനത്തിന് ജില്ലാതലത്തില്‍ സെലക്ഷന്‍ ട്രയല്‍ സംഘടിപ്പിക്കുന്നു.
ഏഴ്, എട്ട്, ഒന്‍പത്, പ്ലസ് വണ്‍, വി.എച്ച്.എസ്.ഇ ക്ലാസുകളിലേക്കാണ് പ്രവേശനം. കായിക യുവജന കാര്യാലയമാണ് സെലക്ഷന്‍ സംഘടിപ്പിക്കുന്നത്.
അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ് ബോള്‍, ഫുട്‌ബോള്‍, വോളിബോള്‍, തയ്ക്വാന്‍ഡോ, റസ്‌ലിങ്, ഹോക്കി, വെയ്റ്റ്‌ലിഫ്റ്റിങ്, ബോക്‌സിങ്, ജൂഡോ എന്നീ ഇനങ്ങളില്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ഥികളെയാണ് തിരഞ്ഞെടുക്കുന്നത്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ജനന തിയതി തെളിയിക്കുന്ന രേഖയും ഫോട്ടോയും ജില്ലാ, സംസ്ഥാന, ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട ജില്ലകളിലെ സെലക്ഷന്‍ ട്രയല്‍ കേന്ദ്രങ്ങളില്‍ നിശ്ചിത ദിവസം നേരിട്ട് ഹാജരാകണം. 22ന് കണ്ണൂര്‍ പൊലിസ് പരേഡ് ഗ്രൗണ്ട്, 23ന് കാസര്‍കോട് പെരിയ നവോദയ വിദ്യാലയം, 24ന് വയനാട് മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയം, 25ന് കോഴിക്കോട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജ്, 28ന് മലപ്പുറം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയം, 29ന് പാലക്കാട് മേഴ്‌സി കോളജ് ഗ്രൗണ്ട്, 30ന് തൃശ്ശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, ഫെബ്രുവരി ഒന്നിന് എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയം, രണ്ടിന് കോട്ടയം സി.എം.എസ് കോളജ് ഗ്രൗണ്ട്, അഞ്ചിന് ഇടുക്കി അറക്കുളം സെന്റ് ജോസഫ് കോളജ്, ആറിന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയം, ഏഴിന് ആലപ്പുഴ എസ്.ഡി.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എട്ടിന് കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം, 11ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് സെലക്ഷന്‍ ട്രയല്‍സ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ ംംം.ുെീൃെേസലൃമഹമ.ീൃഴ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."