6999 രൂപയ്ക്ക് ലെനോവോയുടെ വൈബ് കെ5
വൈബ് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയ്ക്ക് ശക്തി പകര്‍ന്ന് ലെനോവോയുടെ വൈബ് കെ5 ഇന്ത്യയില്‍ വിപണിയിലെത്തി. വിജയകരമായ എ6000 സ്മാര്‍ട്ട് ഫോണിന്റെ പിന്‍ഗാമിയായാണ് വൈബ് കെ5-ന്റെ വിപണി പ്രവേശം. മുന്‍ഗാമിയുടെ അതേ നിരക്കില്‍ ലഭിക്കുന്ന വൈബ് കെ5 ശക്തിയേറിയ 64-ബിറ്റ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 415 ഒക്ടകോര്‍ സിപിയു, 12.7 സെമീ (5) ഹൈ ഡഫിനിഷന്‍ ഡിസ്‌പ്ലെ എന്നിവയോടെയാണ് ലഭ്യമാകുന്നത്.
720 - 1280 പിക്‌സല്‍ റെസല്യൂഷനിലുള്ള 12.7 സെമീ (5) എച്ച്ഡി ഡിസ്‌പ്ലെ വ്യക്തമായ കണ്ടന്റ് സ്ട്രീമിങിനും കാഴ്ചാനുഭവത്തിനും വഴിയൊരുക്കുന്നു. രണ്ട് ഹൈപെര്‍ഫോമന്‍സ് സ്പീക്കറുകള്‍ നല്‍കുന്നത് ഈ വിഭാഗത്തില്‍ ഏറ്റവും മികച്ച മള്‍ട്ടിമീഡിയ അനുഭവമാണ്.
ഡോള്‍ബി അറ്റ്‌മോസ് സംവിധാനമുള്ള സ്പീക്കറുകള്‍, വോയ്‌സ് ക്ലിപ്പുകളും പാട്ടുകളും കേള്‍ക്കുന്നതിനുള്ള അലോസരങ്ങള്‍ ഒഴിവാക്കുന്നു. ഓട്ടോമാറ്റിക് ഫൈന്‍ ട്യൂണിങാണ് മറ്റൊരു സവിശേഷത.
കാര്യക്ഷമമായ മള്‍ട്ടിടാസ്‌കിങിനായി 64 ബിറ്റ് ക്വാല്‍കോം ഒക്ടകോര്‍ പ്രൊസസര്‍, 2 ജിബി ഡിഡിആര്‍3 റാം എന്നിവയും വൈബ് കെ5-ലുണ്ട്. അപാകതകളില്ലാത്ത ഗെയിമിങ്, മള്‍ട്ടിമീഡിയ, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവയാണ് വൈബ് കെ5 വാഗ്ദാനം ചെയ്യുന്നത്. 13 എംപി പിന്‍ക്യാമറയും 5 എംപി സെല്‍ഫി ക്യാമറയുമായി ചിത്രങ്ങളെടുക്കുന്നതില്‍ ഉത്തമ ചങ്ങാതി കൂടിയാണിത്.6999 രൂപ വിലയിട്ടിരിക്കുന്ന കെ5 ഗോള്‍ഡ്, സില്‍വര്‍, ഗ്രെ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."