HOME
DETAILS
MAL
കയര്‍മേഖലയിലെ പ്രതിസന്ധി: ചെന്നിത്തല ധനമന്ത്രിക്ക് കത്തുനല്‍കി
backup
January 18 2019 | 20:01 PM
തിരുവനന്തപുരം: കേരളത്തിലെ കയര്‍ മേഖലയും കയര്‍ തൊഴിലാളികളും നേരിടുന്ന പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധനമന്ത്രി തോമസ് ഐസകിന് കത്തുനല്‍കി.
കയര്‍വ്യവസായം അതീവ ഗുരുതരമായ പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും പ്രധാന അസംസ്കൃത പദാര്‍ഥമായ ചകിരിയുടെ വിലയിലുണ്ടായ വന്‍ വര്‍ധനവ് കയര്‍ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും വലിയ സ്തംഭനാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ചെന്നിത്തല കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."