HOME
DETAILS

സോളാര്‍ കേസില്‍ തന്നെ വലിച്ചിഴയ്ക്കാന്‍ സരിതയെ പ്രേരിപ്പിച്ചത് ഗണേഷ് കുമാര്‍: ഷിബു ബേബിജോണ്‍

  
backup
June 14 2016 | 18:06 PM

%e0%b4%b8%e0%b5%8b%e0%b4%b3%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86-%e0%b4%b5%e0%b4%b2

കൊച്ചി:സോളാര്‍ തട്ടിപ്പ് കേസിലേക്ക് തന്നെ വലിച്ചിഴക്കാന്‍ സരിതയെ പ്രേരിപ്പിച്ചത് മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാറാണെന്ന് മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. ഇതില്‍ ഉന്നത രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. താന്‍ സരിതയെ നേരിട്ട് കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. ടീം സോളാറിന്റെ യാതൊരു പരിപാടിയിലും സംബന്ധിച്ചിട്ടുമില്ല.
സരിത തന്നെ വിളിച്ചതായും ഓര്‍ക്കുന്നില്ല. സരിത തന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതായി ചില ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍നിന്നും മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കമ്മീഷന്‍ തെളിവായി കാണിച്ച കാള്‍ ലിസ്റ്റില്‍ നാലു തവണ മാത്രമാണ് സരിത തന്നെ വിളിച്ചതായി രേഖപ്പെടുത്തിയിട്ടുളളത്. ഒരു തവണ സരിത അവരുടെ ബന്ധുവിന്റെ ഫോണില്‍നിന്നും തന്നെ വിളിച്ചിരുന്നു. പക്ഷെ തിരികെ വിളിച്ചിട്ടില്ല.
അതേസമയം തനിക്കെതിരെ സരിത ആരോപണം ഉന്നയിക്കുന്നതിന് തൊട്ടുമുമ്പ് ഗണേഷ് കുമാര്‍ നിയമസഭയ്ക്കുളളില്‍ വെച്ച് തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടാഴ്ചയ്ക്കുളളില്‍ തന്റെ മന്ത്രിയെ എന്റെ കാല്‍ചുവട്ടിലെത്തിക്കുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നതായി ഷിബു ബേബിജോണ്‍ സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. ഗണേഷ് കുമാറിന്റെ കുടുംബ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനായി താന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതാണ് ശത്രുതയ്ക്ക് കാരണമെന്ന് കരുതുന്നു. യാമിനിയുടെ ജീവിതം തകര്‍ത്ത സ്ത്രീകളുടെ കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്നുക്കേട്ട പേരാണ് സരിതയുടെത്. ഇതിനെതിനെതിരെ താന്‍ എടുത്ത നിലപാടുകളാണ് ഗണേഷിനെ ചൊടിപ്പിച്ചിട്ടുളളത്. ഇതെ തുടര്‍ന്നാണ് ഗണേഷ് തനിക്കെതിരെ കരുക്കള്‍ നീക്കിതുടങ്ങിയത്. ഗണേഷിന്റെ നിര്‍ദേശ പ്രകാരം തന്നെ കുരുക്കാന്‍ സോളാര്‍ കേസിലെ മറ്റൊരു പ്രതി ബിജു രാധാകൃഷ്ണനെ സരിത കൂട്ടുപിടിക്കുകയും ചെയ്തു.
സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം തന്നെ ഇതുവരെയും സമീപിച്ചിട്ടില്ല. സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് കേസ് അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ചാതാണ് കമ്മീഷനുമായി ഇടത് മുന്നണി സഹകരിക്കാതിരുന്നതെന്നും ചോദ്യത്തിന് മറുപടിയായി ഷിബു ബേബിജോണ്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago