മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് മാധവന്‍ നമ്പ്യാര്‍ അന്തരിച്ചു
കൊച്ചി: മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും സീനിയര്‍ അഭിഭാഷകനുമായ അഡ്വ. പി.വി. മാധവന്‍ നമ്പ്യാര്‍ (85) നിര്യാതനായി. ചൊവ്വാഴ്ച വൈകുന്നേരം ബംഗളൂരിവിലുള്ള മകള്‍ സുജിത നമ്പ്യാരുടെ വസതിയിലായിരുന്നു അന്ത്യം. മൃതദേഹം ബുധനാഴ്ച രാവിലെ
പാലാരിവട്ടം സൗത് ജനത റോഡിലുള്ള വസതിയായ 'സായി മാനസ'ത്തില്‍ എത്തിക്കും. സംസ്‌കാരം വൈകുന്നേരം പച്ചാളം പൊതുശ്മശാനത്തില്‍. മികച്ച ക്രിമിനല്‍ അഭിഭാഷകനായിരുന്ന മാധവന്‍ നമ്പ്യാര്‍ 200106 കാലഘട്ടത്തില്‍ യുഡിഎഫ് സര്‍ക്കാറിന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആയിരുന്നു. ഇടമലയാര്‍ കേസ്, മാര്‍ക്ക്‌ലിസ്റ്റ് തട്ടിപ്പ് കേസ് തുടങ്ങിയവയില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്നു. വനം
വകുപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ ഗവണ്‍മെന്റ് അഡീ. സ്റ്റാന്റിങ് കൗണ്‍സില്‍, സെന്‍ട്രല്‍ ഗവണ്‍മെന്റ് സീനിയര്‍ സ്റ്റാന്റിങ് കൗണ്‍സില്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 198889ല്‍ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. കണ്ണൂര്‍ കല്യാശേരി സ്വദേശിയായ മാധവന്‍ നമ്പ്യാര്‍, മദ്രാസ് ലോ കോളജില്‍ നിന്നു നിയമ ബിരുദം നേടിയ ശേഷം 1956ല്‍ ആണ് അഭിഭാഷകനായത്. ഭാര്യ: പരേതയായ എ സി നിര്‍മല. സുധീഷ് മാധവന്‍ (ഡയറക്ടര്‍, ടെക്‌നോ സൊല്യൂഷന്‍സ്, ബംഗളൂരു), സുജയ നമ്പ്യാര്‍ (യുഎസ്) എന്നിവരാണ് മറ്റ് മക്കള്‍. മരുമക്കള്‍: ശ്രീകുമാര്‍ നമ്പ്യാര്‍ (യു.എസ്), അനന്തന്‍ കണക്കാട്ട് (ബംഗളൂരു), ലേഖ സുധീഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."