ആയൂര്‍വേദ ആശുപത്രി ശുചിമുറി മാലിന്യ ടാങ്ക് ചോരുന്നു; അങ്കണവാടി കുട്ടികള്‍ ദുരിതത്തില്‍
മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചി വെളിയിലെ ആയൂര്‍വേദ ആശുപത്രിയുടെ ശുചിമുറി മാലിന്യ ടാങ്ക് ചോരുന്നത് സമീപത്തെ അങ്കണവാടിയിലെ കുട്ടികളെ ദുരിതത്തിലാക്കി.
ടാങ്കില്‍ നിന്ന് ചോരുന്ന മാലിന്യം നേരെ അങ്കണവാടിയുടെ മുന്നിലേക്കാണ് എത്തുന്നത്.അസഹനീയമായ ദുര്‍ഗന്ധം മൂലം അംഗനവാടിയില്‍ ഇരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ടീച്ചര്‍ പറയുന്നു. രോഗ ഭീതി മൂലം കുട്ടികളെ രക്ഷിതാക്കള്‍ അങ്കണവാടിയിലേക്ക് വിടാത്തതിനാല്‍ പ്രവര്‍ത്തനവും തടസ്സപ്പെട്ടു.
ഇവിടെ ശുചിമുറി മാലിന്യ ടാങ്ക് ചോരുന്നതു പതിവാണ്. ഇതു പരിഹരിക്കുന്നതില്‍ അധികൃതര്‍ കാട്ടുന്ന അലംഭാവം പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്നാണു പരാതി. സമീപത്തെ അങ്കണവാടിയില്‍ പന്ത്രണ്ടോളം കുരുന്നുകളാണു പഠിക്കുന്നത്. ഇതിന്റെ മുന്നിലേക്ക് ഒഴുകിയെത്തുന്ന മാലിന്യം വലിയ കുട്ടികളുടെ ആരോഗ്യത്തിനു ഭീഷണിയാണെന്ന് രക്ഷിതാക്കളും പറയുന്നു.
ടാങ്ക് ചോരുന്നത് ആശുപത്രിയിലെ കിടപ്പ് രോഗികള്‍ക്കും മറ്റുരോഗികള്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
കിടപ്പ് രോഗികളുടെ ആരോഗ്യത്തിനു ടാങ്ക് ചോര്‍ച്ച വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും പരാതിയുണ്ട്. അടിയന്തിരമായി ശുചിമുറി ടാങ്കിന്റെ ചോര്‍ച്ച പരിഹരിക്കണമെന്ന നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."