HOME
DETAILS
MAL
വൈദ്യുതി ബോര്‍ഡിന് കിട്ടാനുള്ള കുടിശ്ശിക നിലവിലെ നഷ്ടത്തിന്റെ രണ്ടിരട്ടി: മന്ത്രി മണി
backup
February 12 2020 | 19:02 PM
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന് ഉപഭോക്താക്കളില്‍ നിന്ന് പിരിഞ്ഞുകിട്ടാനുള്ള കുടിശ്ശിക നിലവിലെ നഷ്ടത്തിന്റ രണ്ടിരട്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി നിയമസഭയെ അറിയിച്ചു. 2019 ഡിസംബര്‍ 31 വരെ കുടിശിക ഇനിത്തില്‍ ബോര്‍ഡിന് ലഭിക്കാനുള്ളത് 904.22 കോടി രൂപയാണ്.
എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന നഷ്ടം 290 കോടി മാത്രമാണ്. കുടിശികയില്‍ 383.41 കോടി രൂപ വിവിധ വ്യവഹാരങ്ങളില്‍ ഉള്‍പ്പെട്ട് കോടതികളിലും ഫോറങ്ങളുമായി നിലനില്ക്കുന്നവയാണ്. ഇത് തീര്‍പ്പായശേഷം മാത്രമേ പിരിച്ചെടുക്കാനാകൂ.
സംസ്ഥാനത്തെ വന്‍കിട ഉപഭോക്താക്കളില്‍ നിന്ന് കുടിശിക ഈടാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരുകയാണ്. വൈദ്യുതി വിച്ഛേദിക്കല്‍, ഒറ്റത്തവണ തീര്‍പ്പാക്കല്‍, വൈദ്യുതി അദാലത്ത് തുടങ്ങിയ നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."