മുക്കം നഗരസഭയില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് അഡ്ജസ്റ്റ്‌മെന്റ് ഭരണമെന്ന് ആക്ഷേപം
മുക്കം: മുക്കം നഗരസഭയില്‍ യു.ഡി.എഫ്- എല്‍.ഡി.എഫ് അഡ്ജസ്റ്റ്‌മെന്റ് ഭരണമാണ് നടക്കുന്നതെന്ന ആക്ഷേപം ശക്തമാകുന്നു.
കെട്ടിട നികുതി ഉള്‍പ്പെടെ വലിയ തോതില്‍ വര്‍ധിപ്പിച്ചിട്ടും ഭരണപക്ഷത്തിനെതിരേ സമര രംഗത്തിറങ്ങാന്‍ യു.ഡി.എഫിന് മടിയെന്നാണ് പ്രധാന ആക്ഷേപം. എല്‍.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിക്കെതിരേ പ്രതിഷേധിക്കാന്‍ നിരവധി അവസരങ്ങളുണ്ടായിട്ടും യു.ഡി.എഫ് അതിന് തയ്യാറായില്ലെന്ന് അണികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫ് നേതൃത്വത്തിന്റെ സമീപനത്തില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ് തന്നെ രംഗത്തെത്തി.
സമീപ നഗരസഭകളില്‍ ഇല്ലാത്ത വിധം അശാസ്ത്രീയമായാണ് നികുതി വര്‍ധിപ്പിച്ചതെന്ന് യൂത്ത് ലീഗ് നഗരസഭാ കമ്മിറ്റി പറഞ്ഞു. ഈ വിഷയത്തില്‍ ഭരണ സമിതിക്കെതിരേ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ മുസ്‌ലിം ലീഗോ യു.ഡി.എഫോ തയ്യാറാവാത്തതിനെതിരെയാണ് യൂത്ത് ലീഗ് രംഗത്തെത്തിയത്.
പ്രശ്‌നത്തില്‍ ഉടന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുത്ത് ലീഗ് നേതാക്കള്‍ നഗരസഭ മുസ്‌ലിം ലീഗ് കമ്മിറ്റിക്കും യു.ഡി.എഫിനും കത്ത് നല്‍കിയിരിക്കുകയാണ്. യു.ഡി.എഫ് സമരത്തിന് തയാറായില്ലെങ്കില്‍ സ്വന്തം നിലക്ക് സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും യൂത്ത് ലീഗ് ഭീഷണി മുഴക്കിയിട്ടുണ്ട്.
കത്ത് യു.ഡി.എഫ് ചര്‍ച്ച ചെയ്തതായും ഈ മാസം അവസാനവാരത്തില്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്തതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."