HOME
DETAILS
MAL
ഡാമുകളിലെ മണലും ചെളിയും നീക്കംചെയ്യും: മുഖ്യമന്ത്രി
backup
February 12 2020 | 19:02 PM
തിരുവനന്തപുരം: സംസ്ഥാനത്തെ 12 ഡാമുകളിലെയും ആറ് റെഗുലേറ്ററുകളിലെയും മണലും ചെളിയും നീക്കംചെയ്യുന്നതിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
അണക്കെട്ടുകളിലെയും റിസര്‍വോയറുകളിലെയും മണലും ചെളിയും നീക്കംചെയ്ത് ഡാമുകളുടെ സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനും പ്രളയസാധ്യത കുറയ്ക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ റവന്യൂ, ജലവിഭവ വകുപ്പുകള്‍ നടപ്പാക്കിവരികയാണ്.
നീക്കംചെയ്യുന്ന മണലിനും ചെളിക്കും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് റോയല്‍റ്റി ഒഴിവാക്കിയിട്ടുണ്ട്. മണല്‍ വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ഡാമുകളുടെ പരിപാലനത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി നീക്കിവയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."