സ്‌കൂളിനു സമീപം വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍
കായംകുളം: സ്‌കൂളിനു സമീപം ആംപ്യൂളും കഞ്ചാവും വില്‍പ്പനക്കായി കൊണ്ടുവന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കണ്ണമ്പള്ളിഭാഗം അയ്യന്‍കോയിക്കല്‍ കോളനിയില്‍ കനീഷ് (29) ആണ് അറസ്റ്റിലായത്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കുന്ന സംഘം കായംകുളം കേന്ദ്രീകരിച്ച് തമ്പടിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മഫ്തിയില്‍ പോലീസ് വിദ്യാര്‍ഥികളെ നിരീക്ഷിച്ചുവരികയായിരുന്നു.കഴിഞ്ഞ ദിവസം പുല്ലുകുളങ്ങരക്ക് സമീപമുള്ള സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയെ കഞ്ചാവ് വലിച്ചതിന് പോലീസ് പിടികൂടിയിരുന്നു.ഇയാളില്‍ നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്നാണ് കഞ്ചാവ് വില്‍പ്പനക്കാരനായ കനീഷിനെ ഇന്നലെ പോലീസ് പിടികൂടിയത്.
ഐക്യജംഗ്ഷന്‍ അയ്യന്‍കോയിക്കല്‍ കോളനി കേന്ദ്രീകരിച്ച് കഞ്ചാവും മയക്കുമരുന്നും വില്‍പ്പന നടത്തുന്നതായി പോലീസിനു നേരത്തേതന്നെ വിവരം ലഭിച്ചിരുന്നു.ഇതേതുടര്‍ന്ന് ഇയാളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. പിടിയിലായ കനീഷില്‍നിന്നും ഇരുപതു ഗ്രാം കഞ്ചാവും രണ്ട് ആംപ്യൂളും കണ്ടെടുത്തു.
ഒരുപാക്കറ്റിന് മുന്നൂറു മുതല്‍ അറുനൂറു രൂപവരെയാണ് വിദ്യാര്‍ഥികളില്‍നിന്നും ഇയാള്‍ വാങ്ങിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കഞ്ചാവ് വില്‍പ്പനക്കിടെ പ്ലസ്ടു വിദ്യാര്‍ഥികളടക്കം അഞ്ചുപേരേ ആന്റീ നര്‍ക്കോട്ടിക് സെല്‍ സ്‌പെഷല്‍ സ്‌കോഡ് പിടികൂടിയിരുന്നു. പുതുപ്പള്ളി തെക്ക്‌കൊച്ചുമുറി കോളശേരില്‍ വീട്ടില്‍ സന്തോഷ് (33),കൈപ്പള്ളിത്തറയില്‍ രതീഷ് (24) എന്നിവരും പ്‌ളസ്ടു വിദ്യാര്‍ഥികളായ മൂന്നുപേരുമാണ് പിടിയിലായത്.
ദേവികുളങ്ങര ഫിഷ്‌ലാന്റിംഗ് സെന്ററില്‍ സ്‌കൂള്‍ സമയങ്ങളില്‍ വിദ്യാര്‍ഥികളെത്തി കഞ്ചാവ് വലിക്കുന്നതായി പോലീസിന് അറിവ് ലഭിച്ചിരുന്നു.ഇതേതുടര്‍ന്ന് പ്രത്യേക സ്‌ക്വാഡ് ഫിഷ്‌ലാന്റിംഗ് സെന്ററില്‍ നിരീക്ഷണം നടത്തുന്നതിനിടയില്‍ രണ്ട് സ്‌കൂട്ടറിലെത്തിയ മൂന്നു വിദ്യാര്‍ഥികള്‍ കെട്ടിടത്തിനുള്ളില്‍ കയറി കഞ്ചാവ് വലിക്കുന്നതിനിടെയാണ് പിടികൂടിയത്.ഇവരുടെ മോബൈല്‍ഫോണിലൂടെ കഞ്ചാവ് നല്‍കിയ രതീഷിനേയും മൊത്തവില്‍പ്പനക്കാരനായ സന്തോഷിനേയും പോലീസ് പിടികൂടുകയായിരുന്നു.കായംകുളം,പുല്ലുകുളങ്ങര,മുതുകുളം എന്നിവിടങ്ങളിലെ സ്‌കൂളുകളിലെ പ്ലസ്ടു വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പ്പന നടത്തുന്നതെന്നും പോലീസ് പറഞ്ഞു.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
എസ്‌ഐ ഡി.രജീഷ് കുമാര്‍,സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇക്ബാല്‍,ലാല്‍ചന്ദ്രന്‍,അന്‍വര്‍,സുനില്‍എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടകൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."