പൊക്കാളികൈപ്പാട് നിലസംരക്ഷണം; ശില്‍പ്പശാല 18ന്
ആലപ്പുഴ: ഫീഷറീസ് വകുപ്പിന്റെ കീഴിലുള്ള ജലകൃഷി വികസന ഏജന്‍സി (അഡാക്ക്) മുഖേന ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലായി 600 ഹെക്ടര്‍ സ്ഥലത്ത് 201519 കാലഘട്ടത്തില്‍ നടപ്പാക്കുന്ന കൈപ്പാട്പൊക്കാളി നിലങ്ങളിലെ സംയോജിത മല്സ്യനെല്കൃഷി പദ്ധതിക്ക് 25 കോടി രൂപ ധനസഹായം കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം അനുവദിച്ചു.
തീരദേശ തണ്ണീര്‍ത്തടങ്ങളായ പൊക്കാളികൈപ്പാട് നിലങ്ങളെ സംരക്ഷിക്കുന്നതിന് ബണ്ടുകള്‍ ഉയര്‍ത്തി ബലപ്പെടുത്തി കണ്ടല്‍ ചെടികള്‍ വച്ചു പിടിപ്പിച്ച് സുരക്ഷിതമാക്കി തൂമ്പുകള്‍ സ്ഥാപിച്ച് ഒരു നെല്ലും ഒരു മീനും മാതൃകയില്‍ മല്സ്യനെല്കൃഷി നടപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുമായി ബന്ധപ്പെട്ട് കര്‍ഷകരുടെയും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെയും ഏകദിന ശില്പശാല ജൂണ്‍ 18ന് രാവിലെ 10.30ന് കൊച്ചി ഹൈക്കോടതിക്ക് സമീപമുള്ള കേന്ദ്ര സമുദ്ര മല്‍സ്യഗവേഷണ കേന്ദ്രം ഹാളില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."