ലിംഗപദവി സമത്വ പഠനത്തിനൊരുങ്ങി അയല്‍ക്കൂട്ടങ്ങള്‍
കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ ജില്ലയിലെ 9584 അയല്‍കൂട്ടങ്ങളിലായി സ്ത്രീപദവി സ്വയം പഠന പ്രക്രിയയുടെ നാലാംഘട്ടം ആരംഭിക്കുന്നു.
ലിംഗ പദവി സമത്വവും, നീതിയും എന്ന വിഷയമാണ് നാലാം ഘട്ടത്തില്‍ സ്വയം പഠനവിധേയമാക്കുന്നത്. ഒരോ അയല്‍കൂട്ടത്തിലും പരിശീലനം പൂര്‍ത്തിയാക്കിയ ഒരു ഫെസിലിറ്റേറുടെ നേതൃത്വത്തിലായിരിക്കും പഠനപ്രക്രിയ നടക്കുക. കുടുംബശ്രീ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2007ല്‍ ആരംഭിച്ച പഠന പ്രക്രിയയാണ് സ്ത്രീ പദവി സ്വയം പഠന പ്രക്രിയ. ഇതിന്റെ ഭാഗമായി സ്ത്രീയും തൊഴിലും, സ്ത്രീയും ആരോഗ്യവും, സ്ത്രീയും സഞ്ചാര സ്വാതന്ത്രവും തുടങ്ങിയ മൊഡ്യൂളുകള്‍ മൂന്ന് ഘട്ടങ്ങളിലായി പഠന വിധേയമാക്കിയിട്ടുണ്ട്. സമത്വം, നീതി, അവസരങ്ങള്‍, അവകാശങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള പഠന പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നത്.
ഓരോ വ്യക്തിയുടെയും അവകാശങ്ങള്‍, ലിംഗനിയമങ്ങളെ കുറിച്ചും, സഹായ സംവിധാനങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കല്‍, അതിക്രമങ്ങള്‍ക്കും, അവകാശ നിഷേധങ്ങള്‍ക്കും എതിരേ ഒരു കൂട്ടായ്മ സൃഷ്ടിക്കാനും പദ്ധതി ഗുണകരമാകും. ജെന്‍ഡര്‍ ആശയങ്ങളെ ഒരോ വ്യക്തിയിലേക്കും, കുടുംബങ്ങളിലേക്കും എത്തിക്കുകയും പഠന വിധേയമാക്കുകയും ചെയ്യുന്നതിനുള്ള അവസരം പഠന പ്രക്രിയയിലൂടെ നടപ്പിലാക്കാന്‍ കഴിയും. എന്റെ ആവശ്യങ്ങള്‍, സാമൂഹിക സ്ഥാപനങ്ങളും അധികാരവും, ലിംഗ പദവിയും ഭക്ഷണവും, കുടുംബത്തിലെ ജനാധിപത്യം, സ്വത്തവകാശം പൊതു സ്ഥലങ്ങളിലെ ലൈഗിംകാതിക്രമം, തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം, വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍, സ്ത്രീ വാദങ്ങള്‍ തുടങ്ങിയ 26 വിഷയങ്ങളില്‍ ഒരൊ അയല്‍കൂട്ടവും ചര്‍ച്ചകള്‍ സംഘടിപ്പിക്കും. പരിപാടിയുടെ പ്രചരണാര്‍ഥം പെണ്‍വഴി എന്ന പേരില്‍ ജില്ലയില്‍ കുടുംബശ്രീ റോസി ആര്‍ട്ട് തിയേറ്ററിന്റെ നേതൃത്വത്തില്‍ കലാജാഥ നടത്തിയിരുന്നു. സെമിനാറുകള്‍, സംവാദങ്ങള്‍, ചര്‍ച്ചകള്‍, മതിലെഴുത്ത്, ചലചിത്ര പ്രദര്‍ശനം, വിവിധ മത്സരങ്ങള്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ കുടുംബശ്രീ ഗവേണിങ് ബോഡിയംഗം ബേബി ബാലകൃഷ്ണന്‍, ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി. സാജിത, അസി. കോഡിനേറ്റര്‍മാരായ ഹാരിസ് കെ.എ, മുരളി വി.ടി , പ്രോഗ്രാം മാനേജര്‍ ആശാ പോള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."