ഗ്രാമം പൂങ്കാവനം: മാലിന്യമുക്ത കിഴുപറമ്പിന് നാടൊരുമിക്കുന്നു
അരീക്കോട്: മാലിന്യമുക്ത കിഴുപറമ്പിനായി രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് നാടൊരുമിക്കുന്നു. കിഴുപറമ്പ് ഗ്രാമ പഞ്ചായത്താണ് ജനകീയ പങ്കാളിത്തത്തോടെ ഗ്രാമം പൂങ്കാവനം പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും മാലിന്യങ്ങള്‍ ശേഖരിച്ച് റീസൈക്ലിങ് കേന്ദ്രത്തിലേക്ക് കയറ്റിയയച്ച് സമ്പൂര്‍ണമായും പഞ്ചായത്തിനെ ക്ലീനാക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റണ്ട് പി.കെ കമ്മദ് കുട്ടി ഹാജി പറഞ്ഞു. 17 ന് മാലിന്യങ്ങള്‍ കയറ്റി അയക്കുന്നത് വരെ വിവിധ പരിപാടികളാണ് ക്യാമ്പയിനില്‍ നടപ്പാക്കുന്നത്.
ക്യാമ്പയിന് പ്രചരണാര്‍ഥം വിവിധ മേഖലകളില്‍ നിന്ന് തുടങ്ങിയ വിളംബര ജാഥകള്‍ ന്യൂ ബസാറില്‍ സമാപിച്ചു. മൂന്ന് വരെ അയല്‍ക്കൂട്ടങ്ങള്‍, കലാജാഥകള്‍, വീടുകളിലെ മാലിന്യ ശേഖരണം എന്നിവ നടക്കും. 4, 5 തിയതികളില്‍ അങ്ങാടികള്‍, പുഴകള്‍, റോഡും പരിസരവും ശുചീകരിക്കും. വിളംബര ജാഥകള്‍ പഞ്ചായത്ത് പ്രസിഡന്റണ്ട് പി.കെ കമ്മദ്ക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റണ്ട് റൈഹാന ബേബി അധ്യക്ഷയായി. നജീബ് കാരങ്ങാടന്‍, കെ.ടി ജമീല, ഷഫി മാസ്റ്റര്‍, സുധാ രാജന്, കെ. അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."