HOME
DETAILS

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

  
October 17 2024 | 15:10 PM

Backlash for expatriates Saudi tightens indigenization in four jobs

റിയാദ്: സഊദിയിൽ സ്വകാര്യ ആരോഗ്യ മേഖലയിലെ നാല് തൊഴിലുകളിൽ സ്വദേശിവത്കരണം കടുപ്പിക്കുകയാണ്. റേഡിയോളജി മേഖലയിൽ
65 ശതമാനം, മെഡിക്കൽ ലബോറട്ടറി മേഖലയിൽ 70 ശതമാനം, ന്യൂട്രിഷ്യൻ മേഖലയിൽ എട്ട് ശതമാനം, ഫിസിയോതെറാപ്പി മേഖലയിൽ  80 ശതമാനം എന്നിങ്ങനെയാണ് സ്വദേശിവത്കരണം നടപ്പാക്കുന്നത്. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് നിയമം നടപ്പാക്കുന്നത്.

ഇത് രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടം ആറ് മാസത്തിന് ശേഷം (2025 ഏപ്രിൽ 17-ന്) ആരംഭിക്കും. റിയാദ്, മക്ക, മദീന, ജിദ്ദ, ദമ്മാം, അൽ ഖോബാർ എന്നീ പ്രധാന നഗരങ്ങളിലെ എല്ലാ സ്ഥാപനങ്ങൾക്കും ബാക്കിയുള്ള പ്രദേശങ്ങളിലെ വലിയ സ്ഥാപനങ്ങൾക്കും ഈ തീരുമാനങ്ങൾ ബാധകമാണ്. 2025 ഒക്ടോബർ 17-നാണ് രണ്ടാംഘട്ടം ആരംഭിക്കുക. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും എല്ല സ്ഥാപനങ്ങളും ഈ തീരുമാനം നടപ്പിലാക്കണം.

ആരോഗ്യ തൊഴിലുകളുടെ സ്വദേശിവത്കരണ നിരക്ക് ഉയർത്തുന്നതിനുള്ള തീരുമാനങ്ങൾ (മെഡിക്കൽ ലബോറട്ടറികൾ, റേഡിയോളജി, ന്യൂട്രിഷ്യൻ, ഫിസിയോതെറാപ്പി) ആരോഗ്യ തൊഴിലുകളെ സ്വദേശിവത്കരിക്കാനുള്ള മുൻ തീരുമാനങ്ങളുടെ തുടർച്ചയായാണ് ഈ നടപടി. തൊഴിൽവിപണിയുടെ തന്ത്രത്തിൻറെയും ആരോഗ്യമേഖലയിലെ പരിവർത്തന പരിപാടിയുടെയും ഭാഗമായി ദേശീയ കഴിവുകളെ പിന്തുണയ്ക്കുന്നതിനും യുവാക്കളെയും യുവതികളെയും തൊഴിലവസരങ്ങ വർധിപ്പി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമാണ്.

രാജ്യത്തെ എല്ലാ മേഖലകളിലും ഗുണപരവും ആകർഷകവുമായ തൊഴിലവസരങ്ങൾ നേടുന്നതിന് ആരോഗ്യ മേഖലയിലെ ദേശീയ കേഡർമാരെ പ്രാപ്തരാക്കുക എന്നതും ഈ തീരുമാനം ലക്ഷ്യമിടുന്നു. തൊഴിൽ വിപണിയുടെയും ആരോഗ്യ പ്രഫഷനലുകളുടെയും സ്പെഷ്യലൈസേഷനുകളുടെ ആവശ്യകതകൾക്ക് അനുസൃതമായി തീരുമാനം നടപ്പാക്കുന്നതിെൻറ തുടർനടപടികൾ ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കും. മന്ത്രാലയത്തിെൻറ വെബ്‌സൈറ്റിൽ നടപടിക്രമം സംബന്ധിച്ച ഗൈഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.എം.ഡബ്ല്യു കാര്‍ ഉള്ളവര്‍ക്കും പെന്‍ഷന്‍; ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

Kerala
  •  10 days ago
No Image

ട്രെയിനില്‍ ഒറ്റക്ക് സഞ്ചരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് ബലാത്സംഗം, കൊലപാതകം; മാസത്തിനിടെ കൊന്നത് അഞ്ചു പേരെ; 30 കാരന്റെ അറസ്റ്റ് ചുരുളഴിച്ചത് നിരവധി കേസുകളുടെ

National
  •  10 days ago
No Image

സംഭല്‍ മസ്ജിദ് സര്‍വേ: തുടര്‍നടപടികള്‍ തടഞ്ഞ് സുപ്രിം കോടതി; ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിക്കട്ടെ

National
  •  10 days ago
No Image

കൊടകര കുഴല്‍പ്പണ കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി; 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കണം

Kerala
  •  10 days ago
No Image

മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും മേല്‍ നിരന്തരമായ അവകാശ വാദങ്ങള്‍: സുപ്രിം കോടതി അടിയന്തര ഇടപെടണം- മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്

National
  •  10 days ago
No Image

മകനെ കൊന്നത് തന്നെ; സി.ബി.ഐയും സ്വാധീനത്തിന് വഴങ്ങി; ആരോപണവുമായി ബാലഭാസ്‌കറിന്റെ അച്ഛന്‍

Kerala
  •  10 days ago
No Image

സരിന്‍ എ.കെ.ജി സെന്ററില്‍; ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ച് എം.വി ഗോവിനന്ദന്

Kerala
  •  10 days ago
No Image

നെതന്യാഹു പറയുന്നു, താല്‍ക്കാലികമായി വെടിനിര്‍ത്താം, യുദ്ധം അവസാനിപ്പിക്കില്ല; ഗസ്സയില്‍ സമാധാനം പുലരുമോ...

International
  •  10 days ago
No Image

പറവ ഫിലിംസില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ്; നിര്‍ണായക രേഖകള്‍ കണ്ടെത്തി, നടന്‍ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്യും

Kerala
  •  10 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണസംഘം

Kerala
  •  10 days ago