നവകേരള യാത്രയുള്‍പ്പെടെ പല കാര്യങ്ങള്‍ക്കും സംസാരിച്ചിട്ടുണ്ട്; നവീന്റെ ഭാര്യയുടേയും മക്കളുടേയും അവസ്ഥ സങ്കടകരം; കെ.കെ.ശൈലജ
കോട്ടയം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവം ദൗര്‍ഭാഗ്യകരവും സങ്കടകരവുമാണെന്ന് കെ.കെ.ശൈലജ എംഎല്‍എ. തനിക്ക് വലിയ അടുപ്പമില്ലെങ്കിലും നവകേരള യാത്രയുള്‍പ്പെടെ പല കാര്യങ്ങള്‍ക്കും നവീനുമായി സംസാരിച്ചിട്ടുണ്ടെന്നും മണ്ഡലത്തിന്റെ കാര്യങ്ങള്‍ക്കായി വിളിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. അദ്ദേഹം വരുന്നതും കാത്ത് നിന്ന ഭാര്യയുടേയും മക്കളുടേയും അവസ്ഥ സങ്കടകരമാണെന്നും എംഎല്‍എ കോട്ടയത്ത് പ്രതികരിച്ചു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ വിഷയത്തില്‍ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് യാതൊരു കാര്യങ്ങളും അറിയാത്തതിനാല്‍ തനിക്ക് അങ്ങനെ പറയാന്‍ കഴിയില്ലെന്നും, സ്വാഭാവികമായ രീതിയില്‍ കാര്യങ്ങള്‍ അന്വേഷിക്കുമെന്നാണ് കരുതുന്നതെന്നും എംഎല്‍എ പറഞ്ഞു. പാര്‍ട്ടി ജില്ലാ കമ്മറ്റി തന്നെ പറഞ്ഞത് യാത്രയയപ്പ് യോഗത്തില്‍ പോകണ്ടിയിരുന്നില്ല എന്നാണ്, മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയുന്ന പരാതി വ്യാജമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ശൈലജ പറഞ്ഞു.
K.K. Shailaja has shared her thoughts on multiple issues, including the Navakerala Yatra, while expressing deep concern over the distressing situation of Naveen's wife and children, highlighting the need for support and action.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."