HOME
DETAILS

യുക്തിവാദ നേതാവ് ആരിഫ് ഹുസൈനെതിരെ കേസെടുത്ത് പൊലിസ്; പിന്നാലെ പോസ്റ്റുകള്‍ നീക്കാമെന്ന് വിശദീകരണം

  
Web Desk
October 17 2024 | 15:10 PM

Police registered a case against Arif Hussain over hate crime

 


കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ യുക്തിവാദ നേതാവ് ആരിഫ് ഹുസൈനെതിരെ പൊലിസ് കേസെടുത്തു. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതും, വിദ്വേഷം പ്രചരിപ്പിക്കുന്നതുമായി പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് ഈരാറ്റുപേട്ട പൊലിസ് കേസെടുത്തത്. പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് ഹൈക്കോടതിയെ അറിയിച്ചു. തൊട്ടുപിന്നാലെ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് ആരിഫ് ഹുസൈന്‍ കോടതിയെ അറിയിച്ചു. 

കോട്ടയം ഈരാറ്റുപേട്ട സ്വദേശി എന്‍.എം നിയാസാണ് ആരിഫ് ഹുസൈനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. സാമൂഹിക സ്പര്‍ധയുണ്ടാക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ കോടതി ഇടപെടണമെന്നായിരുന്നു ഹരജി. കേസില്‍ ഗുഗിള്‍, മെറ്റ എന്നിവരെയും കക്ഷി ചേര്‍ത്തിരുന്നു. 

ആരിഫ് ഹുസൈനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ നേരത്തെ ഈരാറ്റുപേട്ട പൊലിസിലും, കോട്ടയം ജില്ല പൊലിസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ആരിഫിനെതിരെ ബിഎന്‍എസ് 153, 295 - എ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലിസ് കേസെടുത്തിരിക്കുന്നത്. കേസ് നവംബര്‍ നാലിന് വീണ്ടും പരിഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  5 days ago
No Image

കേരളത്തിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പഠനം

Kerala
  •  5 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: മഴ ശമിക്കുന്നു, ദുരിതം ബാക്കി

Environment
  •  5 days ago
No Image

ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാൻ ജി.എസ്.ടി വകുപ്പ് ; പ്രൊമോഷൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

Kerala
  •  5 days ago
No Image

മോദി വിരുദ്ധ വിഡിയോയുടെ പേരില്‍ നദീം ഖാനെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; വിഡിയോ കണ്ടാല്‍ കുഴപ്പം ഉണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ അഖണ്ഡതയെന്ന ശക്തമായ നിരീക്ഷണവും

National
  •  5 days ago
No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  6 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  6 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  6 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  6 days ago