ബുദ്ധി സ്ഥിരതയില്ലെന്ന വാദം തെറ്റ്'; ദയാഹരജി തള്ളിയെതിനെതിരായ നിര്‍ഭയ കേസ് പ്രതിയുടെ ഹരജി സുപ്രിം കോടതി തള്ളി
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതിയായ വിനയ് ശര്‍മ തന്റെ ദയാഹരജി തള്ളിയതിനെതിരായ സമര്‍പിച്ച ഹരജി സുപ്രിം കോടതി തള്ളി. തനിക്ക് ജയിലില്‍ വച്ച് നേരിടേണ്ടി വന്ന പീഡനം മൂലം മാനസിക സ്ഥിരതയില്ലാതായെന്ന വാദം ദയാഹരജി പരിഗണിച്ച രാഷ്്ട്രപതി ചെവിക്കൊണ്ടില്ലെന്ന് കാണിച്ചാണ് ഇയാള്‍ കോടതിയില്‍ ഹരജി സമര്‍പിച്ചിരുന്നത്.
എന്നാല്‍ ഈ വാദത്തെ സുപ്രിം കോടതി തള്ളി. പ്രതി പൂര്‍ണ ആരോഗ്യവാനാണെന്നും യാതൊരു പ്രശ്നങ്ങളുമില്ലെന്നും കോടതി പറയുകയും ചെയ്തു. വധശിക്ഷയില്‍ നിന്നും ഏതുവിധേനയും രക്ഷപ്പെടുക എന്ന ലക്ഷ്യത്തോടെ അവസാനമായി പ്രതികള്‍ നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മാനസിക പ്രയാസങ്ങളുണ്ടെന്ന പ്രതിയുടെ വാദത്തിനെതിരേ ഇയാള്‍ക്ക് യാതൊരു കുഴപ്പങ്ങളുമില്ലെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
2012 ഡിസംബറിലാണ് വിനയ് ശര്‍മ, മുകേഷ് കുമാര്‍ സിംഗ്, പവന് ഗുപ്ത, അക്ഷയ് കുമാര്‍ തുടങ്ങിയവരുള്‍പ്പെട്ട സംഘം ഓടുന്ന ബസില്‍ വച്ച് 23കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. അതേസമയം പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതിലുണ്ടാകുന്ന കാലതാസമത്തിനെതിരേ ജനരോഷം ശക്തമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."