HOME
DETAILS
MAL
മക്കയിലെ ഹിറാ മലക്ക് മുകളിൽ നിന്ന് പാറക്കല്ല് തലയിൽ വീണ് തീർഥാടക മരിച്ചു
backup
January 19 2019 | 10:01 AM
മക്ക: മക്കയിലെ ചരിത്ര പ്രസിദ്ധമായ ഹിറാഗുഹ സ്ഥിതി ചെയ്യുന്ന ജബലുന്നൂർ പർവ്വതത്തിനു മുകളിൽ നിന്ന് താഴേക്ക് വീണ പാറക്കല്ല് തലയിൽ പതിച്ച് ഉംറ തീർത്ഥാടക മരിച്ചു. ഉംറ നിർവ്വഹിക്കാനെത്തിയ പാകിസ്ഥാനിയായ നാല്പതു വയസ്സുകാരിയാണ് അപകടത്തിൽ മരിച്ചത്.
ഹിറാ ഗുഹക്ക് മുകളിൽ നിന്ന് ഒരു സ്ത്രീ വീണു മരിച്ചു എന്ന സന്ദേശമായിരുന്നു സുരക്ഷാ വിഭാഗത്തിനു ലഭിച്ചത്. എന്നാൽ സംഭവ സ്ഥലത്തെത്തിയ സുരക്ഷാ സൈനികർ പാറക്കല്ല് തലയിൽ വീണതാണു മരണ കാരണം എന്ന് തിരിച്ചറിയുകയായിരുന്നു. മൃതദേ ഹം പിന്നീട് മോർച്ചറിയിലേക്ക് മാറ്റി.
നബിതങ്ങൾ ഹിറാ ഗുഹയിൽ ഏകാന്തനായി കഴിഞ്ഞ നാളുകളിൽ പ്രിയ പത്നി ഖദീജ ബീവി പ്രായം വക വെക്കാതെ പ്രവാചകനുള്ള ഭക്ഷണങ്ങളുമായി 640 മീറ്ററിലധികമുള്ള ചെങ്കുത്തായ മല കയറിയിരുന്നു എന്നാണു ചരിത്രം.
ഉംറക്കായി മക്കയിലെത്തുന്ന വിവിധ രാജ്യക്കാരായ നൂറുകണക്കിന് ആളുകളാണ് ഈ ത്യാഗോജ്ജല ചരിത്രത്തിൻ്റെ ഓർമ്മകളും പേറി ദിവസവും രാപകൽ-പ്രായഭേദമന്യേ വിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ട ഹിറാ ഗുഹ സന്ദർശിക്കാനെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."