HOME
DETAILS

ലോകത്തിനു ലഭിച്ച മഹത്തായ സംഭാവന

  
backup
June 14 2016 | 20:06 PM

%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%ae%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%af

റമദാന്‍ മാസത്തിലെ നോമ്പനുഷ്ഠാനം ഇസ്‌ലാം മതം ലോകത്തിനു നല്‍കിയ മഹത്തരമായ സംഭാവനയാണ്. മതദര്‍ശനങ്ങളില്‍ ഏറ്റവും അമൂല്യമായ അനുഷ്ഠാനമാണ് നോമ്പ്. ലോകത്തെ കോടാനുകോടി ജനങ്ങള്‍ ഒരുമാസം മുഴുവന്‍ പട്ടിണിയും സഹവര്‍ത്തിത്വവും മനസിലാക്കുന്നതിനായി അനുഷ്ഠിക്കുന്ന നോമ്പ് വേറിട്ട അനുഭവമാണ് വിശ്വാസിക്ക് സമ്മാ നിക്കുന്നത്.
മനുഷ്യജീവിതത്തിലെ സുഖവും കഷ്ടപ്പാടും സങ്കടവും പട്ടിണിയും എന്നുവേണ്ട ജീവിതത്തിലെ സകലമാന അനുഭവങ്ങളും ഈ ഒറ്റമാസത്തെ അനുഭവത്തിലുണ്ട്. സുഖലോലുപതയില്‍ മാത്രം രമിച്ച് ജീവിക്കുന്ന മനുഷ്യന്‍ എത്ര ചെറിയവനാണെന്ന് നോമ്പനുഷ്ഠാനം നമുക്കു വെളിവാക്കി തരും. അന്യന്റെ പട്ടിണിയും ഇല്ലായ്മയും മനസിലാക്കി അവരെ കരുതലോടെ സംരക്ഷിക്കാനും സഹായിക്കാനുമുള്ള മാനസികാവസ്ഥയില്‍ നോമ്പനുഷ്ഠാനം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മനുഷ്യനെ ഉത്തമനാ യി സംസ്‌കരിക്കുന്നതിനും ജീവിതാനുഭവങ്ങളെ പാകപ്പെടുത്താനും നോമ്പിലൂടെ സാധിക്കും.
കഴിഞ്ഞ നോമ്പു കാലത്തു 16നും 27നും ഞാന്‍ നോമ്പനുഷ്ഠിച്ചിരുന്നു. ഇത്തവണ വരുന്ന 15നും 27നും നോമ്പനുഷ്ഠിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. കഴിയുമെങ്കില്‍ കുറച്ച് അധിക ദിവസം നോമ്പെടുക്കണമെന്ന് ആഗ്രഹമുണ്ട്.
ജീവിതത്തിന്റെ ശൈശവത്തിലും പിന്നീട് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയപ്പോഴും പട്ടിണിയെന്താണെന്ന് കൃത്യമായി മനസിലാക്കാന്‍ പറ്റിയിട്ടുണ്ട്. ഇസ്‌ലാം മതത്തിന്റെ സംഭാവനയാണെങ്കിലും നോമ്പനുഷ്ഠാനം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും അനുഷ്ഠിക്കുകയും മാതൃകയാക്കേണ്ടതുമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago