പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് മെക്‌സിക്കോയില്‍ 21 പേര്‍ മരിച്ചു
മെക്‌സിക്കോ: മെക്‌സിക്കോയിലെ ഹിഡല്‍ഗോ ജില്ലയില്‍ പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് 71പേര്‍ക്ക് പരിക്കേല്‍ക്കുകയും 21 പേര്‍ മരിക്കുകയും ചെയ്തു. എണ്ണ ശേഖരിക്കാന്‍ വേണ്ടി പൈപ്പില്‍ അനധികൃത ഇടപെടലാണ് വന്‍ പൊട്ടിത്തെറിയിലേക്ക് എത്തിച്ചത്. എണ്ണ മോഷണത്തിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്.
ജനങ്ങള്‍ എണ്ണ ശേഖരിക്കുന്നതിന്റെ വിഡിയോ ചാനലുകള്‍ പുറത്ത് വിട്ടിട്ടുണ്ട്. മെക്‌സിക്കോയിലെ ഒരു വിഭാഗമാണ് ഈ സാഹസികതക്ക് മുതിര്‍ന്നത്. നിരവധി പേര്‍ ബോട്ടിലുകളുമായി വന്ന് ഓയില്‍ ശേഖരിക്കാന്‍ വേണ്ടി ഓടിയടുക്കുകയും ചെയ്തു. അനധികൃത ടാപ്പിംഗ് നടത്തിയതിനാലാണ് തീപടര്‍ന്നതെന്ന് സര്‍ക്കാര്‍ പെട്രോളിയം കമ്പനിയായ പെമെക്‌സ് പറഞ്ഞു.
പൈപ്പ് ലൈനിനു വേണ്ടി 3 ബില്ല്യണ്‍ മൂന്ന് ഡോളര്‍ ആണ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ചിലവഴിച്ചത്. കടല്‍ മാര്‍ഗം നിരവധിപൈപ്പ് ലൈന്‍ കണക്ഷനാണ് കൊടുത്തിട്ടുള്ളത്, എല്ലാ സ്ഥലങ്ങളിലേക്കും ഉള്ള ഗതാഗതം പൂര്‍ണമായും അടക്കുകയും ചെയ്തിട്ടുണ്ട്.
ഓയില്‍ കൂടുതലായും ടാങ്കര്‍ വഴിയാണ് വിതരണം നടത്തുന്നത്. കൃത്യ സമയത്ത് തന്നെ സേനയുടെ സഹായം എത്തിയതായി പൊതു സുരക്ഷാ മന്ത്രി ഫയദ് അറിയിച്ചു. നിയമപരമല്ലാത്ത ഇത്തരം കാര്യങ്ങള്‍ എല്ലാവര്‍ക്കും അപകടം വരുത്തുമെന്നും അത് പ്രയാസം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."